11കാരിയെ പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിന തടവ് ! സംഭവം നടന്നത് ആറ്റിങ്ങലില്‍…

11കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. റാത്തിക്കല്‍ സ്വദേശി മുണ്ട സലിം എന്ന സലിമിനാണ് (70) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി പ്രഭാഷ് ലാല്‍ ടി.പി ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും പുറമേ പോക്‌സോ നിയമപ്രകാരം നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരേ കാലാവധിയില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വര്‍ക്കല പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം. മുഹ്‌സിന്‍ ഹാജരായി.

Read More