ക്ലാസ് കട്ട് ചെയ്ത് ഇനി കറങ്ങി നടക്കേണ്ട;  വിദ്യാർഥികളെ കുടുക്കാൻ വലവിരിച്ച് പോലീസ്  രംഗത്ത്

പാ​നൂ​ർ: ക്ലാ​സ് ക​ട്ട് ചെ​യ്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് രം​ഗ​ത്ത്. പാ​നൂ​ർ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​പ​ക​മാ​യി ക്ലാ​സ് ക​ട്ട് ചെ​യ്തു ഊ​രു ചു​റ്റു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.​പാ​നൂ​ർ സി​ഐ ടി ​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ബ​സ് സ്റ്റാ​ൻ​ഡ്, ഇ​ട​വ​ഴി​ക​ൾ, വ്യാ​പാ​ര സ​മു​ച്ഛ​യ​ങ്ങ​ൾ, ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലെ​ത്തു​ന്ന പൂ​വാ​ല​ൻ​മാ​രെ പൊ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.വീ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ക്ലാ​സി​ലെ​ത്താ​ത്ത കു​ട്ടി​ക​ളെ പി​ടി​കൂ​ടാ​നും പാ​നൂ​ർ പോ​ലീ​സി​ന് പ​ദ്ധ​തി​യു​ണ്ട്.​ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ സ്കൂ​ൾ മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.

വ്യ​ക്ത​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​തെ ക്ലാ​സി​ലെ​ത്താ​ത്ത കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ നി​ല അ​താ​ത് ദി​വ​സം പോ​ലീ​സി​ല​റി​യി​ക്കു​ന്ന സം​വി​ധാ​ന​വും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളെ​യും പൂ​വാ​ല​ൻ​മാ​രെ​യും സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പാ​നൂ​ർ പോ​ലീ​സ് ന​ട​പ​ടി.

Related posts