കടുത്തുരുത്തി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കല്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയതായി സൂചന. ദിവസങ്ങള്‍ക്കു മുമ്പാണ് കടുത്തുരുത്തിയിലെത്തി സംഘം പരിശോധന നടത്തിയത്. മോന്സണ് മാവുങ്കല്‍ കബളിപ്പിച്ചവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കടുത്തുരുത്തിയിലെത്തി വിവരശേഖരണം നടത്തിയത്. മോന്സണ് പ്രവാസി സംഘടനയുടെ സംസ്ഥാന നേതാവയതിനാല്‍ കടുത്തുരുത്തിയുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളാണുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. സമീപകാലത്ത് മോന്സണ് കടുത്തുരുത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് അറിവ്. മോന്സണ് ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പല്ലാതെ പുരാവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഈ മേഖലയില്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പോലീസ് അറിയാതെ.. കടുത്തുരുത്തിയിലെ പോലീസ്…
Read MoreTag: monson
മോന്‍സനു പിന്നിലുള്ള വമ്പന്മാരെ തപ്പി ക്രൈംബ്രാഞ്ച്; മോൻസൺ ഡോക്ടറും ആഡംബരകാറുകളും വ്യാജനെന്ന് സൂചന
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മോന്‍സന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കു കൂടി നീട്ടിക്കിട്ടിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുന്നത്. വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്കു കൂട്ടുനിന്നവർ ആരൊക്കെയാണ് എന്നും അന്വേഷിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. മോന്‍സനു പിന്നില്‍ ആളുകളുണ്ടെന്നു തന്നെയാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം. വ്യാജ ഡോക്ടർ ആണോ?മോന്‍സനെ ചോദ്യം ചെയ്യുന്നത് ഇന്ന് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്കുന്ന സൂചന. നിലവില്‍ മോന്‍സനെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മോന്സന് മാത്രമാണ് പ്രതിയായിട്ടുള്ളത്. 2016ല്‍ ഇയാള്‍ തുടങ്ങിയ തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ മോന്സന് വ്യാജ ഡോക്ടര്‍ ആണോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. നിലവില്‍…
Read Moreപുരാവസ്തു തട്ടിപ്പ്; മോന്‍സന്റെ ശബ്ദസാമ്പിളുകള്‍ ഇന്ന് ശേഖരിക്കും;പഴുതടച്ച് ക്രൈംബ്രാഞ്ച് അന്വേഷണം; പരിശോധന നടത്തി വിവിധ വകുപ്പുകൾ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിന്റെ ശബ്ദ സാബിളുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കും. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനായാണ് ശബ്ദ സാബിളുകള്‍ ശേഖരിക്കുന്നത്. കാക്കനാട് ഫോറന്‍സിക് ലാബില്‍ വച്ചാണ് പരിശോധന നടക്കുക. അതേസമയം മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്. ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. അക്കൗണ്ടിൽ 176 രൂപ മാത്രം!തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു…
Read Moreഅക്കൗണ്ടിൽ 176 രൂപ മാത്രം! മകളുടെ വിവാഹത്തിന് പണംകടം വാങ്ങി, ജീവനക്കാർ ശമ്പളം നൽകിയിട്ടില്ല; ക്രൈംബ്രാഞ്ച് സംഘത്തിന് മോൻസൺ നൽകിയ മൊഴികൾ ഞെട്ടിക്കുന്നത്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്. ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. അക്കൗണ്ടിൽ 176 രൂപ മാത്രം!തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു ലക്ഷം രൂ കടംവാങ്ങിയിരുന്നു. ജീവനക്കാര്‍ക്ക് ആറുമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.…
Read Moreമോന്‍സണെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് മറ്റൊരു യുവതി ! പ്രവാസി ഫെഡറേഷനില്‍ സ്വാധീനമുണ്ടാക്കിയത് ഇങ്ങനെ…
മോന്സണ് മാവുങ്കലിനെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയെന്ന് വിവരം. പ്രവാസികളെ കുരുക്കിലാക്കാന്‍ മോന്‍സണിന് കൈമുതലായതും ഇവരുടെ സ്വാധീനമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോണ്സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെ ആയിരുന്നു. കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ ‘കൊക്കൂണ്‍’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്സണ് തട്ടിപ്പില്‍ വീഴ്ത്തിയത്. മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോണ്സണ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച്…
Read Moreആനക്കൊമ്പും വ്യാജൻ? പുരാവസ്തുക്കളുടെ പഴക്കം പരിശോധിക്കും; യഥാര്‍ഥ ആനക്കൊമ്പാണെങ്കില്‍ മോൻസനെ വനംവകുപ്പും പൂട്ടും
കൊച്ചി: പുരാവസ്തുതട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മോന്‍സന്റെ വീട്ടിലും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധനകൾ പുരോഗമിക്കുകയാണ്. പരാതിക്കാരില്‍നിന്നു വിശദമായ മൊഴിയെടുത്തും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം. മോന്‍സന്റെ സഹായികളുടെ മൊഴിയുമെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നാണ് സൂചന. അതേസമയം, നിരവധിപ്പേര്‍ മോന്‍സനെതിരേ മൊഴി നല്കാൻ സ്വമേധയാ എത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ശില്പികളെക്കൊണ്ടും മറ്റും പണിയിക്കുകയും ചെയ്ത സാധനങ്ങള്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളാണെന്നു ധരിപ്പിച്ചായിരുന്നു മോന്‍സന്റെ തട്ടിപ്പ്. മോന്സൻ ശേഖരിച്ച പുരാവസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആര്‍ക്കിയോളജി വകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇവയുടെ യഥാര്‍ഥ പഴക്കവും വിലയും തിട്ടപ്പെടുത്താനാണിത്. മോന്‍സന്റെ കലൂരിലെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെയും പരിശോധനകള്‍ നടന്നു. വിവിധ സംഘടനകളുടെ പദവികള്‍ വഹിക്കുന്നുവെന്നു വ്യക്തമാക്കി വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ക്രൈംബ്രാഞ്ച്…
Read More“പുരാതന’ സിംഹാസനത്തിൽ അംശവടിയും പിടിച്ച് ഇരിക്കുന്ന ബഹ്റയും അരികിൽ വാളും പിടിച്ചുനിൽക്കുന്ന മനോജ് ഏബ്രഹാമും; മോൻസന്റെ തട്ടിപ്പ് പുറംലോകത്തെത്തിച്ചത് പുരാവസ്തുകാണാൻ പോയ ബഹ്റതന്നെ…
കൊച്ചി: മോൻസൺ മാവുങ്കലിനെതിരേ ഇന്റലിജൻസ് അന്വേഷണം നടത്താൻ നിർദേശിച്ചതും അതുവഴി അയാൾ തട്ടിപ്പുകാരനാണെന്നും കണ്ടെത്തിയതും മുൻ ഡിജിപി ലോക്നാഥ് ബഹ്റ. എന്നാൽ, മോൻസനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായി മാറിയതും അതേ ബഹ്റ തന്നെ. ഒരിക്കൽ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാൻ കലൂരിലെ വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ സിംഹസനത്തിൽ എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബഹ്റയ്ക്കു വിനയായി മാറിയത്. ഫോട്ടോ കെണി മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആദ്യം പുറത്തുവന്ന പ്രമുഖരുടെ ചിത്രങ്ങളിലൊന്നു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും എഡിജിപി മനോജ് ഏബ്രഹാമിന്റേതുമായിരുന്നു. “പുരാതന” സിംഹാസനത്തിൽ അംശവടിയും പിടിച്ച് ഇരിക്കുന്ന ബഹ്റയുടെയും അരികിൽ വാളും പിടിച്ചുനിൽക്കുന്ന മനോജ് ഏബ്രഹാമിന്റെയും ഫോട്ടോയാണ് വൈറലായത്. അതോടെ കമന്റുകളുടെയും ട്രോളുകളുടെയും പ്രവാഹമായി. മോൻസനെതിരേ അന്വേഷണം നടത്താൻ ഉത്തരവിട്ടതും…
Read Moreമോന്സന് 24 ന്യൂസ് ചാനലിന്റെ സ്വന്തം ആള് ? ചാനലില്‍ മോന്‍സനു രണ്ടര കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്; വെട്ടിലായി എസ്കെഎന്നും ടീമും…
പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന് 24 ചാനലില്‍ രണ്ടരക്കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്. എക്സ്ക്ലൂസീവ് ഡെയ്ലി എന്ന ഓണ്‍ലൈന്‍ സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയാണ് മോന്‍സനെ ചാനലുമായി മുട്ടിച്ചതെന്നാണ് ആരോപണം. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്യാന്‍ കാട്ടിയ ധൈര്യം സഹിന്റെ കാര്യത്തിലുണ്ടാകില്ല. മോന്സന് മാവുങ്കല്‍ 24 ന്യൂസ് ചാനലില്‍ രണ്ടര കോടി രൂപ നിക്ഷേപിക്കാന്‍ ഇടനിലക്കാരനായത് സഹിന് ആന്റണിയാണ്. ചാനലില്‍ പത്തു കോടി നിക്ഷേപിക്കണമെന്ന ആവശ്യവുമായി ശ്രീകണ്ഠന് നായര്‍ പല തവണ സഹിന് ആന്റണിക്കൊപ്പം മോന്സന് മാവുങ്കലിനെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗഡുക്കളായി നിക്ഷേപിക്കാമെന്ന ഉറപ്പും ലഭിച്ചു. ആദ്യ ഗഡുവായി 75 ലക്ഷം രൂപ നിക്ഷേപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്ളവേഴ്സ് ചാനലില്‍ ഗായകന് എം.ജി.ശ്രീകുമാറിന്റെ ബ്ലാക്ക് ഡയമണ്ട് മോതിര നാടകം അരങ്ങേറിയത്.…
Read Moreമോന്‍സനെ സഹായിച്ച പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം; മോന്സന് വിരട്ടിയവരില്‍ ഡിവൈഎസ്പിയും
കൊച്ചി: തട്ടിപ്പുവീരന് മോന്സന് മാവുങ്കലിനെ പോലീസ് ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം. മോന്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നത്. ഐജി ലക്ഷ്മണയും മുന്‍ ഡിഐജി സുരേന്ദ്രനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് വ്യക്തമാകുന്നത്. മോന്സന് വിരട്ടിയവരില്ഡിവൈഎസ്പിയുംകൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ തനിക്കെതിരേ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്കെതിരേയാണ് മോന്സന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. മോന്‍സനെതിരായ വാഹനക്കേസില്‍ അന്വേഷണം നടത്തിയ ഡിവൈഎസ്പി എതിര്‍നിലപാട് എടുത്തതാണ് മോന്‍സന്റെ വിരോധത്തിന് ഇടയാക്കിയത്. ഇതോടെ ബെന്നിയെ “വിരട്ടണമെന്ന്’ ആവശ്യപ്പെട്ട് മോന്സന് ആലപ്പുഴ എസ്പിയേയും ഐജി ജി. ലക്ഷമണിനെയും സമീപിച്ചതായാണ് വിവരം. മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനിടെ, മോന്‍സനു…
Read Moreമോന്‍സനെ ചോദ്യം ചെയ്തു തുടങ്ങി; ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; മൊഴി നല്കാന് കൂടുതല്‍ പേരെത്തും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. മോന്‍സനെ അറസ്റ്റു ചെയ്ത ദിവസം കലൂരിലെ വീട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന് പറഞ്ഞു. മോന്‍സനെതിരേ മൊഴി നല്കാന് ഇന്നു കൂടുതല്‍ പേരെത്തുമെന്ന് എസ്പി സോജന് പറഞ്ഞു. പരാതിക്കാരായ അഞ്ചുപേരുടെയും മൊഴി ഇന്നു രേഖപ്പെടുത്തും. മോന്‍സന്റെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. മൂന്നു ദിവസംമോന്സന് മാവുങ്കലിനെ മൂന്ന് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മോന്‍സന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ടെന്നും വ്യാജരേഖ നിര്‍മിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വാദം കേട്ടാണ് കോടതി നടപടി. മോൻസന്റെ അഭിഭാഷകന്…
Read More