അ​ക്കൗ​ണ്ടി​ൽ 176 രൂ​പ മാ​ത്രം! മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ണം​ക​ടം വാ​ങ്ങി, ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല; ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മോൻസൺ ന​ൽ​കി​യ മൊ​ഴി​കൾ ഞെട്ടിക്കുന്നത്

 

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലു​ള്ള ​ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​യാ​ള്‍ നാ​ലു കോ​ടി രൂ​പ വാ​ങ്ങി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കി.

പ​ണ​മാ​യി​ട്ടാ​ണ് ഇ​ത് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ണം സ​ഹാ​യി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഹാ​യി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

അ​ക്കൗ​ണ്ടി​ൽ 176 രൂ​പ മാ​ത്രം!
ത​നി​ക്ക് ആ​കെ​യു​ള്ള​ത് ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ ​അ​ക്കൗ​ണ്ടി​ല്‍ 176 രൂ​പ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സു​ഹൃ​ത്ത് ജോ​ര്‍​ജി​ല്‍ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ ​ക​ടം​വാ​ങ്ങി​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​റു​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഇ​യാ​ള്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ബാ​ങ്ക് രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

മോ​ന്‍​സ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ബാ​ങ്ക് രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ​യും ര​ണ്ട് മ​ക്ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

ഇ​യാ​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് പ്ര​തി​മാ​സം 50,000 രൂ​പ​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. എ​ട്ടു​മാ​സ​മാ​യി വീ​ട്ടു​വാ​ട​ക ന​ല്‍​കി​യി​ട്ടി​ല്ല. മോ​ന്‍​സ​ന്‍ ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment