കോട്ടയം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ വിമർശനം തുടരുന്നു. വിവാദം കത്തുന്നതിനിടെ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഒന്നും മറന്നിട്ടില്ല വിജയാ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക് തുടങ്ങിയ വാചകങ്ങളാണ് ഫ്ലെക്സുകളിലുള്ളത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ വിമർശനത്തിന് പാർട്ടിക്കുള്ളിൽ പിന്തുണയേറുകയാണ്. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും മാസപ്പടി കേസിലെ സർക്കാർ നിലപാടും തമ്മിൽ ബന്ധപ്പെടുത്തി രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ പിണറായി വിജയനാണെന്നും ഇക്കാര്യം മറക്കണോയെന്നും മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസവും ചോദിച്ചിരുന്നു. ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചിട്ടില്ലെന്ന വിമർശനവും അദ്ദേഹം…
Read More