നീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്

വാ​യ്പു​ണ്ണ് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ല്ല​റ​യ​ല്ല. ഇ​ത് പ​ല​പ്പോ​ഴും ന​മ്മു​ടെ പ​ല ദി​വ​സ​ങ്ങ​ളെ​യും അ​രോ​ച​ക​മാ​ക്കി മാ​റ്റു​ന്നു‌. നി​സാ​ര രോ​ഗ​മാ​ണെ​ങ്കി​ലും ജീ​വി​ത​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് വാ​യ്പു​ണ്ണ്. മോ​ണ​യു​ടെ അ​ടി​ഭാ​ഗ​ത്ത് വാ​യ​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​നാ​ജ​ന​ക​മാ​യ മുറി വുകൾ. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തിനും വെ​ള്ളം കു​ടി​ക്കു​ന്ന​തിനും സം​സാ​രി​ക്കു​ന്ന​തും​വ​രെ ഇവ കാരണം അ​സ്വ​സ്ഥ​ത​യു​ണ്ടാ​വാം. നീണ്ടുനിന്നാൽവാ​യ്പു​ണ്ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കു​ന്നു​ള്ളൂ. എ​ന്നി​രു​ന്നാ​ലും വ​ള​രെ വ​ലു​തോ വേ​ദ​നാ​ജ​ന​ക​മോ ആ​യ വാ​യ്പു​ണ്ണ് ഉ​ണ്ടെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ വ​ള​രെ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ഡോ​ക്‌​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. കാരണങ്ങൾവാ​യ്പു​ണ്ണി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും ചി​ല ഘ​ട​ക​ങ്ങ​ൾ വാ​യ്പു​ണ്ണി​ലേ​ക്കു ന​യി​ക്കു​ന്നു. * ഡെ​ന്‍റ​ൽ ബ്രേ​സു​ക​ൾ * വൈ​കാ​രി​ക സ​മ്മ​ർ​ദം, ഉ​റ​ക്ക​ക്കു​റ​വ് * ക​ട്ടി​യു​ള്ള ബ്രി​സി​ൽ​സ് ഉ​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​ക്കു​ന്ന​ത്. കാ​യി​ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്നപ​രി​ക്കു​ക​ൾ.* സോ​ഡി​യം ലോ​റി​ൽ സ​ൾ​ഫേ​റ്റ് അ​ട​ങ്ങു​ന്ന ടൂ​ത്ത്പേ​സ്റ്റും മൗ​ത്ത്‌​വാ​ഷും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.* പൈ​നാ​പ്പി​ൾ, ഓ​റ​ഞ്ച്, നാ​ര​ങ്ങ…

Read More