നീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്


വാ​യ്പു​ണ്ണ് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ല്ല​റ​യ​ല്ല. ഇ​ത് പ​ല​പ്പോ​ഴും ന​മ്മു​ടെ പ​ല ദി​വ​സ​ങ്ങ​ളെ​യും അ​രോ​ച​ക​മാ​ക്കി മാ​റ്റു​ന്നു‌. നി​സാ​ര രോ​ഗ​മാ​ണെ​ങ്കി​ലും ജീ​വി​ത​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് വാ​യ്പു​ണ്ണ്.

മോ​ണ​യു​ടെ അ​ടി​ഭാ​ഗ​ത്ത് വാ​യ​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​നാ​ജ​ന​ക​മാ​യ മുറി വുകൾ. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തിനും വെ​ള്ളം കു​ടി​ക്കു​ന്ന​തിനും സം​സാ​രി​ക്കു​ന്ന​തും​വ​രെ ഇവ കാരണം അ​സ്വ​സ്ഥ​ത​യു​ണ്ടാ​വാം.

നീണ്ടുനിന്നാൽ
വാ​യ്പു​ണ്ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കു​ന്നു​ള്ളൂ. എ​ന്നി​രു​ന്നാ​ലും വ​ള​രെ വ​ലു​തോ വേ​ദ​നാ​ജ​ന​ക​മോ ആ​യ വാ​യ്പു​ണ്ണ് ഉ​ണ്ടെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ വ​ള​രെ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ഡോ​ക്‌​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

കാരണങ്ങൾ
വാ​യ്പു​ണ്ണി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും ചി​ല ഘ​ട​ക​ങ്ങ​ൾ വാ​യ്പു​ണ്ണി​ലേ​ക്കു ന​യി​ക്കു​ന്നു.

* ഡെ​ന്‍റ​ൽ ബ്രേ​സു​ക​ൾ * വൈ​കാ​രി​ക സ​മ്മ​ർ​ദം, ഉ​റ​ക്ക​ക്കു​റ​വ് * ക​ട്ടി​യു​ള്ള ബ്രി​സി​ൽ​സ് ഉ​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​ക്കു​ന്ന​ത്. കാ​യി​ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്നപ​രി​ക്കു​ക​ൾ.
* സോ​ഡി​യം ലോ​റി​ൽ സ​ൾ​ഫേ​റ്റ് അ​ട​ങ്ങു​ന്ന ടൂ​ത്ത്പേ​സ്റ്റും മൗ​ത്ത്‌​വാ​ഷും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
* പൈ​നാ​പ്പി​ൾ, ഓ​റ​ഞ്ച്, നാ​ര​ങ്ങ എ​ന്നീ അ​സി​ഡി​റ്റി​യു​ള്ളഭ​ക്ഷ​ണ​ങ്ങ​ളും എ​രി​വു​ള്ള ‌ഭ​ക്ഷ​ണ​ങ്ങ​ളും.
* ബാ​ക്‌​ടീ​രി​യ, വൈ​റ​ൽ അ​ല്ലെ​ങ്കി​ൽ ഫം​ഗ​ൽ അ​ണു​ബാ​ധ.
* ആ​ർ​ത്ത​വ​സ​മ​യ​ത്തു​ള്ള ഹോ​ർ​മോ​ൺ മാ​റ്റ​ങ്ങ​ൾ.
* അ​വ​ശ്യ വി​റ്റാ​മി​നു​ക​ളു​ടെ അ​ഭാ​വം. പ്ര​ത്യേ​കി​ച്ച് വി​റ്റാ​മി​ൻ ബി 12, ​സി​ങ്ക് ഫോ​ളേ​റ്റ്, അ​യ​ൺ.
* മൗത്ത് ബാ​ക്‌​ടീ​രി​യ​ക​ളോ​ടു​ള്ള അ​ല​ർ​ജി.
* ചി​ല മ​രു​ന്നു​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണം.കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ​തും വൈ​ദ്യ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​തു​മാ​യ അ​വ​സ്ഥ​ക​ളു​ടെ അ​ട​യാ​ളമാ​യും വാ​യ്പു​ണ്ണ് ഉ​ണ്ടാ​കാം.
* പ്ര​മേ​ഹം * ഇ​ൻ​ഫ്ളമേറ്ററി ബ​വ​ൽ രോ​ഗ​ങ്ങ​ൾ
* ബെ​ഹ്സെ​റ്റ്സ് രോ​ഗം * എ​ച്ച്ഐ​വി/​എ​യ്ഡ്സ്
* സീ​ലി​യാ​ക് രോ​ഗ​ങ്ങ​ൾ * ഹെ​ർ​പി​സ് സിം​പ്ല​ക്സ്പോ​ലു​ള്ള വൈ​റ​ൽ അ​ണു​ബാ​ധ.

ല​ക്ഷ​ണ​ങ്ങ​ൾ
വാ​യ്പു​ണ്ണി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ അ​തു​ണ്ടാ​കു​ന്ന കാ​ര​ണ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ്ര​ധാ​ന​ ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​യാ​ണ്:
* ഒ​ന്നോ അ​തി​ല​ധി​ക​മോ വേ​ദ​ന​യു​ള്ള വ്ര​ണ​ങ്ങ​ൾ.

* പു​ണ്ണി​നു ചു​റ്റും വി​ങ്ങി​യി​രി​ക്കു​ന്ന​ത്. * പ​ല്ല് തേ​ക്കു​ന്പോ​ഴും ച​വ​യ്ക്കു​ന്പോ​ഴും ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
* വി​ശ​പ്പി​ല്ലാ​യ്മ

പ്ര​ധാ​ന​മാ​യും മൂ​ന്നു​ത​രം വാ​യ്പു​ണ്ണു​ക​ൾ

1. മൈ​ന​ർ വാ​യ്പു​ണ്ണ് – ഇ​വ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ടു​ക​ളി​ല്ലാ​തെ സു​ഖ​പ്പെ​ടു​ന്ന ചെ​റി​യ ഓ​വ​ൽ അ​ല്ലെ​ങ്കി​ൽ റൗ​ണ്ട് വ്ര​ണ​ങ്ങ​ളാ​ണ്.

2. മേ​ജ​ർ വാ​യ്പു​ണ്ണ് -ഇ​വ മൈ​ന​ർ പു​ണ്ണു​ക​ളേ​ക്കാ​ൾ വ​ലു​തും ആ​ഴ​മു​ള്ള​തു​മാ​ണ്. അ​വ​യ്ക്ക് ക്ര​മ​ര​ഹി​ത​മാ​യ അ​രി​കു​ക​ളു​ണ്ട്. സു​ഖ​പ്പെ​ടാ​ൻ ആ​റാ​ഴ്ച​വ​രെ എ​ടു​ക്കാം. ഇ​വ ദീ​ർ​ഘ​കാ​ല പാ​ടു​ക​ൾ​ക്കു കാ​ര​ണ​മാ​കും.

3. ഹെ​ർ​പ്പെ​റ്റി​ഫോം വാ​യ്പു​ണ്ണു​ക​ൾ – ഇ​വ പൊ​ട്ടു​പോ​ലെ ചെ​റു​തും പ​ത്ത് അ​ല്ലെ​ങ്കി​ൽ നൂ​റ് ക്ല​സ്റ്റു​ക​ളി​ൽ സം​ഭ​വി​ക്കു​ന്നു. കൂ​ടു​ത​ലാ​യും മു​തി​ർ​ന്ന ആ​ളു​ക​ളി​ലാ​ണ് ഇ​തു ക​ണ്ടു​വ​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള വാ​യ്പു​ണ്ണു​ക​ൾ​ക്ക് ക്ര​മ​ര​ഹി​ത​മാ​യ അ​രി​കു​ക​ളു​ണ്ട്. കൂ​ടാ​തെ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ടു​ക​ൾ ഇ​ല്ലാ​തെ പ​ല​പ്പോ​ഴും സു​ഖ​പ്പെ​ടും.

(തുടരും)

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ്
ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ – 9447219903

Related posts

Leave a Comment