തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ! നാഗമ്പടത്തെ പാലം അത്രയെളുപ്പം തകര്‍ക്കാനാവില്ലെന്ന് ഇ. ശ്രീധരന്‍; പാലം പണിഞ്ഞതില്‍ തനിക്ക് ഒരു പങ്കുണ്ടെന്ന് മെട്രോമാന്‍…

നാഗമ്പടത്തെ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കുക എളുപ്പമാവില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. നാഗമ്പടത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും 1955ല്‍ പണിയുമ്പോള്‍ താന്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നെന്ന് ശ്രീധരന്‍ പറയുന്നു. ”നല്ല കരുത്തുള്ള പാലമാണത്. രണ്ടു തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്. വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകര്‍ക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. നമുക്കും ഇവിടെ അതു പരീക്ഷിക്കാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകര്‍ക്കാന്‍ നല്ലത്. ഒരേ സമയം 40- 50 ഇടങ്ങളില്‍ ഡൈനാമിറ്റ് വച്ച് (ഇതു നൂറിടങ്ങളില്‍ വരെയാകാം) അയല്‍ കെട്ടിടങ്ങള്‍ക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പ്”.ശ്രീധരന്‍ പറഞ്ഞു.

Read More