വാട്‌സ്ആപ്പില്‍ വരുന്ന മണ്ടത്തരങ്ങള്‍ അതേപടി ഷെയര്‍ ചെയ്ത് മണ്ടനാകുകയാണ് നിങ്ങള്‍ ! അവയവ ദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പങ്കുവച്ച ശശി തരൂര്‍ എംപിയ്‌ക്കെതിരേ വിമര്‍ശനമുയരുമ്പോള്‍…

സോഷ്യല്‍ മീഡിയയില്‍ അവയവദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പങ്കുവെച്ച ശശി തരൂര്‍ എംപിയ്‌ക്കെതിരേ വിമര്‍ശനമുയരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നുമുള്ള സന്ദേശമാണ് തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടി മാത്രമേ മരണാനന്തര അവയവദാനം നടത്താനാവൂ എന്ന ചട്ടങ്ങള്‍ നിലനില്‍ക്കെയാണ്, തരൂര്‍ വ്യാജ സന്ദേശം പങ്കുവച്ചത്. ഇതോടെയാണ് നിരവധി ആളുകള്‍ തരൂരിനെതിരേ തിരിഞ്ഞത്. ശശി തരൂരിനെപ്പോലൊരാള്‍ ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് വിമര്‍ശിച്ചാണ് ഇന്‍ഫൊക്ലിനിക് പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ജിനേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി ആളുകള്‍ തരൂരിനെതിരേ കമന്റ് ചെയ്യുകയും ചെയ്തു. ജിനേഷ് പിഎസിന്റെ കുറിപ്പ് ശശി തരൂര്‍, അപകടത്തില്‍ പെട്ട് ചികിത്സയില്‍ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു എന്നും നാല് വൃക്കകള്‍ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടണം എന്നും…

Read More