കെ.സി-വി.ഡി  കൂ​ട്ടു​കെ​ട്ടി​നെ​തി​രേ എം​പി​മാ​ര്‍; മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് തരൂരിന്‍റെ വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന് തുറന്നടിച്ച് കെ മു​ര​ളീ​ധ​രൻ

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ പ​ര്യ​ട​ന​ത്തി​ല്‍നി​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ.​ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​നു പു​തി​യ മാ​നം ന​ല്‍​കാ​ന്‍ ഈ ​വി​വാ​ദം വ​ഴി​വ​ച്ചു.​ ശ​ശി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യി കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പിയും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​രൂ​ര്‍ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന പ്ര​തീ​തി അ​ണി​ക​ളി​ല്‍ സു​ഷ്ടി​ക്കാ​നാ​യി. കോ​ഴി​ക്കോ​ട്ടെ പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ന്‍ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​ത്തെ മാ​റി​ച്ചി​ന്തി​പ്പിക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് ത​രൂ​രി​നെ വി​ല​ക്കി​യ​തി​ന്‍റെ പേ​രു​ദോ​ഷം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും അ​ല​ട്ടു​ന്നു​ണ്ട്. ത​രൂ​രി​ന്‍റെ സ്വീ​കാ​ര്യ​ത ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ഭാ​വി​ക്ക് വി​ല​ങ്ങു​ത​ടി​യാ​വു​മെ​ന്ന ഭ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു​ണ്ട്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി.​ സ​തീ​ശ​നെ​യും ഉ​ന്നം​വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ര്‍​ശം വ​ന്ന​ത്.​ എം.​കെ.​ രാ​ഘ​വ​ന്‍​ എംപി ​തു​ട​ക്കം മു​ത​ല്‍ ത​ന്നെ ത​രൂ​രി​നൊ​പ്പ​മാ​ണ്.

Read More

ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് മാത്രം മതി; വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍; പാ​ണ​ക്കാ​ട്ട് ലീഗ് നേതാക്കളെ കണ്ടു

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പാ​ണ​ക്കാ​ട്ടെ​ത്തി​യ അ​ദ്ദേ​ഹം സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എം.​കെ.​ രാ​ഘ​വ​ന്‍​എം​പി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗ്രൂ​പ്പു​ണ്ടാ​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വി​വാ​ദ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​നി ഗ്രൂ​പ്പു​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് (​യുണൈ​റ്റ​ഡ്) മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ല​പ്പു​റം ഡി​സിസി ഓ​ഫീ​സും തരൂർ സ​ന്ദ​ര്‍​ശി​ച്ചു.​ ​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ സ്മാ​ര​ക സി​വി​ല്‍ സ​ര്‍​വീസ് അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന അ​ദ്ദേ​ഹം പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി സം​വ​ദി​ക്കും. വൈ​കുന്നേരം അ​ഞ്ചി​ന് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.  

Read More

പ്രശസ്ത പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു; ഇക്കാര്യം അറിയിച്ചത് മെഹര്‍ തന്നെ…

പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു. മെഹര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാക്കിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണസംഖ്യ 2000 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. 97 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളിലൂടെയാണ് മെഹര്‍ തരാര്‍ ഇന്ത്യക്കാര്‍ക്ക് പരിചിതയായത്. ഇരുവരും വിവാഹിതരാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Read More

വാട്‌സ്ആപ്പില്‍ വരുന്ന മണ്ടത്തരങ്ങള്‍ അതേപടി ഷെയര്‍ ചെയ്ത് മണ്ടനാകുകയാണ് നിങ്ങള്‍ ! അവയവ ദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പങ്കുവച്ച ശശി തരൂര്‍ എംപിയ്‌ക്കെതിരേ വിമര്‍ശനമുയരുമ്പോള്‍…

സോഷ്യല്‍ മീഡിയയില്‍ അവയവദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പങ്കുവെച്ച ശശി തരൂര്‍ എംപിയ്‌ക്കെതിരേ വിമര്‍ശനമുയരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നുമുള്ള സന്ദേശമാണ് തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടി മാത്രമേ മരണാനന്തര അവയവദാനം നടത്താനാവൂ എന്ന ചട്ടങ്ങള്‍ നിലനില്‍ക്കെയാണ്, തരൂര്‍ വ്യാജ സന്ദേശം പങ്കുവച്ചത്. ഇതോടെയാണ് നിരവധി ആളുകള്‍ തരൂരിനെതിരേ തിരിഞ്ഞത്. ശശി തരൂരിനെപ്പോലൊരാള്‍ ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് വിമര്‍ശിച്ചാണ് ഇന്‍ഫൊക്ലിനിക് പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ജിനേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി ആളുകള്‍ തരൂരിനെതിരേ കമന്റ് ചെയ്യുകയും ചെയ്തു. ജിനേഷ് പിഎസിന്റെ കുറിപ്പ് ശശി തരൂര്‍, അപകടത്തില്‍ പെട്ട് ചികിത്സയില്‍ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു എന്നും നാല് വൃക്കകള്‍ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടണം എന്നും…

Read More

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുമ്പോള്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണം ! നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി വീണ്ടും ശശി തരൂര്‍…

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കണമെന്ന് ശശി തരൂര്‍ എംപി.ആഗോളതലത്തില്‍ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.”വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ…

Read More

ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ല; മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതാണ്; പാര്‍ട്ടിയെ വെട്ടിലാക്കി വീണ്ടും തരൂര്‍…

ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് വിധേയനായതിനു തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന. 370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കാഷ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കാഷ്മീരില്‍ അത് നടപ്പാക്കുകയും…

Read More

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട ! അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനെതിരേ തുറന്നടിച്ച് മുരളീധരന്‍…

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് കെ.മുരളീധരന്‍ എംപി. ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തുപറ്റി എന്ന് അദ്ഭുതപ്പെടുകയാണ്. കര്‍ശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാന്‍ കഴിയൂ എന്നുണ്ടാവാം. പാര്‍ലമെന്റിലിരുന്ന് നേരിട്ടു കേട്ട തനിക്ക് അതിന്റെ ആവശ്യമില്ല. മോദി വിരുദ്ധ പ്രചാരണം നടത്തിയാണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ ജയിച്ചത്. യുപിഎ ഭരിച്ച പത്തുവര്‍ഷവും ബിജെപിക്കാര്‍ മന്‍മോഹന്‍സിംഗിനെപ്പോലും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ഓര്‍ക്കണം. ഒഴിവുള്ള എല്ലാ നിയമസഭാ സീറ്റിലും സെപ്റ്റംബര്‍ 23നുതന്നെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണം ബിജെപിയാണെന്നും മുരളീധരന്‍ ആരോപിച്ചു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന…

Read More

ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത് ! 56 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേദിവസമാണ് ജമ്മുകാശ്മീരില്‍ അവള്‍ ജനിച്ചത്; സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍…

അഞ്ചു വര്‍ഷം മുമ്പ് മരിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ 56-ാം ജന്മദിനത്തില്‍ അവരുടെ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. സുനന്ദയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ലില്ലിപൂക്കള്‍ സമര്‍പ്പിച്ചാണ് ശശി തരൂരിന്റെ കുറിപ്പ്. ‘സുനന്ദയെക്കുറിച്ച് ഓര്‍മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ ദിവസമാണ് ജമ്മുകാശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’ സുനന്ദ പുഷ്‌കറിന്റെ ചിത്രത്തിന് മുന്നില്‍ ആ ലില്ലിപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് ശശിതരൂര്‍ കുറിച്ചു. 2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ്…

Read More

ശശി തരൂരിനൊപ്പം നിന്ന സുന്ദരിമാര്‍ ആരാണ് ! പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; ആ ഫോട്ടോയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

ശശി തരൂര്‍ എംപിയുടെ ക്രിക്കറ്റ് പ്രേമം പണ്ടേ പ്രശസ്തമാണ്. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഒരു ദിവസം വൈകിയാണ് തരൂര്‍ സത്യപ്രതിജ്ഞ ചെയ്തത്. മത്സരം കണ്ട് തിരികെ എത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് എതിര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അധിക്ഷേപിച്ചും പാര്‍ലമെന്ററികാര്യ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്തും പല പോസ്റ്റുകളും പ്രചരിച്ചു. ഇതിനിടയിലാണ് ശശി തരൂരിന്റെ ഒരു ചിത്രത്തോടൊപ്പം ചില പ്രചാരണങ്ങളും നടന്നത്. ഒരു കൂട്ടം യുവതികള്‍ക്കൊപ്പം ശശി തരൂര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ശശി തരൂര്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. കൂടാതെ ലൈംഗികചുവയുളള പരാമര്‍ശങ്ങളോടെയും ഈ ചിത്രം പ്രചരിച്ചു. രാജീവ് ത്യാഗി എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ആദ്യം പ്രചരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും വാട്‌സ്ആപ്പിലും…

Read More

ഒടുവില്‍ ആശാനും പിഴച്ചു; ഇംഗ്ലീഷ് കൊണ്ട് ആരാധകരെ കിടുക്കിയിരുന്ന ശശി തരൂരിന്റെ ട്വീറ്റിലെ തെറ്റു കണ്ടു പിടിച്ച് സുഹേല്‍ സേത്ത്; തരൂരിനെ പൊങ്കാലയിടാന്‍ നോക്കിയിരുന്നവര്‍ക്കും സന്തോഷം…

ന്യൂഡല്‍ഹി: ഇതുവരെ നാട്ടുകാര്‍ കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരുന്ന ശശി തരൂര്‍ എംപിയ്ക്കും ഒടുവില്‍ പിഴച്ചു.ജനുവരി ഒന്നാം തീയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്സ്ബുക്ക് ലൈവ് 20000 പേര്‍ കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ട്വീറ്റ് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ട്വീറ്റിലെ പിഴവു ചൂണ്ടിക്കാട്ടി സുഹേല്‍ സേത്ത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംഗ്‌ളീഷ് പറഞ്ഞ് ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. എന്തായാലും വീണു കിട്ടിയ അവസരം പലരും ആഘോഷിക്കുകയാണ്. Delighted to have 20,000…

Read More