കുട്ടികളുടെ പോണ്‍ദൃശ്യങ്ങള്‍ കണ്ടാലും മൊബൈലില്‍ സൂക്ഷിച്ചാലും ഇനി അകത്താകും ! പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉറച്ച് കേന്ദ്രം; പീഡോഫൈലുകളുടെ അന്തകനാകുന്ന നിയമം ഇങ്ങനെ…

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണങ്ങള്‍ രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ മൊബൈലില്‍ സൂക്ഷിച്ച് കാണുന്ന വൈകൃതമുള്ളവരാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണം നടത്തുന്നവരിലേറെയും. ഇത്തരക്കാരെ പൂട്ടുന്നതിനുള്ള കടുത്ത ഭേദഗതി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ് ആക്ടി(പോക്‌സോ)ല്‍ വരുത്തുന്നതിനായി കേന്ദ്രഗവണ്‍മെന്റ് അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലില്‍ സൂക്ഷിച്ചാലും കണ്ടാലും അഞ്ച് വര്‍ഷം വരെ ജാമ്യം ഇല്ലാതെ അകത്ത് കിടക്കേണ്ടി വരും. കുട്ടികളുടെ സുരക്ഷക്കായാണ് പോക്‌സോ നിയമത്തില്‍ ഇത്തരത്തില്‍ ഭേദഗതി വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇത്തരത്തിലാണ് നടപ്പിലാക്കാന്‍ പോകുന്നത്. കുട്ടികളുടെ പോണോഗ്രാഫിക്ക് മെറ്റീരിയലുകള്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കാണുകയും സൂക്ഷിക്കുകയും ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെല്ലാം പുതിയ നിയമത്തില്‍ കുടുങ്ങുമെന്നുറപ്പാണ്. ഇത്തരം കുറ്റങ്ങള്‍ ചെയ്ത്…

Read More