എഡിറ്റിംഗ് എന്നു പറഞ്ഞാല്‍ എജ്ജാതി എഡിറ്റിംഗ് ! കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല ; എഡിറ്റിംഗിന്റെ പുതിയ വേര്‍ഷന്‍ കണ്ട് കണ്ണുതള്ളി ലോകം…

സോഷ്യല്‍ മീഡിയ സജീവമായതോടെ സ്വന്തം ഫോട്ടോ മറ്റുള്ളവരില്‍ പരമാവധി മനോഹരമായി അവതരിപ്പിക്കാനാണ് ഒട്ടുമിക്ക ആളുകളും ശ്രമിക്കുന്നത്. തങ്ങളുടെ സൗന്ദര്യത്തില്‍ ഉണ്ടെന്നു തോന്നുന്ന ന്യൂനതകള്‍ എഡിറ്റിംഗിലൂടെ പരിഹരിച്ച് ‘പെര്‍ഫെക്ട്’ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ് എല്ലാവരും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇന്നേവരെയുള്ള എഡിറ്റിംഗിനെയെല്ലാം കവച്ചു വയ്ക്കുന്ന ചിത്രങ്ങളാണ് രണ്ട് പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാകാന്‍ അധിക സമയം വേണ്ടി വന്നതുമില്ല. ചൈനയില്‍ നിന്നുള്ള രണ്ട് സോഷ്യല്‍ മീഡിയാ താരങ്ങളാണവര്‍. ഫോട്ടോഷോപ്പ് എത്രത്തോളം പവര്‍ഫുള്‍ ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും. ഇരുവരുടേയും യഥാര്‍ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഇരുവരും ഏറെനാള്‍ തങ്ങളുടെ ഫോളോവേഴ്സിനെ എഡിറ്റ്…

Read More