മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് ആ​റു​ല​ക്ഷം രൂ​പ ! വ്യാ​ജ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ല്‍…

മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ വ്യാ​ജ നി​ര്‍​മാ​താ​വ് പി​ടി​യി​ല്‍. ഇ​ള​മ്പ​ള്ളു​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് പ്ര​തി ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ട​ക്ക​ര അ​റ​ക്കാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് തോ​മ​സ് (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ര​പ്പ​ന്‍​കോ​ടു നി​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര സൈ​ബ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ടി​ക്കി ആ​പ്പി​ലൂ​ടെ ആ​ണ് സ്ത്രീ ​ജോ​സ​ഫി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് എ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി ആ​റു ല​ക്ഷം രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ്‌​ഐ എ ​എ​സ് സ​രി​ന്‍ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ധ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം വ്യാ​ജ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മം ! നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍…

ധ​ന​മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും അ​ട​ക്കം വ്യാ​ജ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം. വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വി​ന്റെ​യും ധ​ന​മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ലി​ന്റേ​യും പേ​രി​ലാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്ന​ത്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡി​ജി​പി ക്ക് ​പ​രാ​തി ന​ല്‍​കി. മ​ന്ത്രി​മാ​രു​ടെ ഫോ​ട്ടോ ഡി​പി ആ​യു​ള്ള വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​ത്. ആ​ദ്യം കു​ശ​ലാ​ന്വേ​ഷ​ണം, പി​ന്നെ ഗൂ​ഗി​ള്‍ പേ, ​ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് സം​ഭാ​ഷ​ണം വ​ഴി​മാ​റും. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ചോ​ദി​ക്കും. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. 84099 05089 എ​ന്ന ന​മ്പ​റി​ല്‍ നി​ന്നാ​ണ് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ഫോ​ട്ടോ ഡി.​പി ആ​യി ന​ല്‍​കി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​ത്. വ്യ​വ​സാ​യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്. 97615 57053 എ​ന്ന ന​മ്പ​റി​ല്‍ നി​ന്നാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​ന്റെ ഡി​പി​യു​ള്ള വാ​ട്‌​സ്…

Read More

‘ദൃശ്യം’ ഇംപാക്ട് ! അയല്‍ക്കാരനെയും കുടുംബത്തെയും അഴിക്കുള്ളിലാക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്തയാള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമ…

അയല്‍ക്കാരനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്ത ഡല്‍ഹി സ്വദേശി. വടക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന അമര്‍പാല്‍ എന്നയാളാണ് അയല്‍ക്കാരനെ കേസില്‍ കുടുക്കാനായി ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് വ്യാജ വധശ്രമം ആസൂത്രണം ചെയ്തത്. അമര്‍പാലിനെ ബന്ധുക്കള്‍ തന്നെ വെടിവെക്കുകയും ഈ കേസില്‍ അയല്‍ക്കാരനായ ഓംബിറിനെ പ്രതിയാക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി നടപ്പായെങ്കിലും സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തിയതോടെ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമര്‍പാലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തരം നാടകങ്ങള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമയാണെന്ന് അമര്‍പാല്‍ മൊഴി നല്‍കി. ഇയാളും അയല്‍ക്കാരനായ ഓംബിറും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ഇരുകുടുംബങ്ങളും തമ്മിലുണ്ടായ വഴക്കിനിടെ ഓംബിറിന്റെ അമ്മ കൊല്ലപ്പെട്ടു. ഈ കേസില്‍ അമര്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ഇയാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനായിരുന്നു അമര്‍പാലിന്റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ്…

Read More

വ്യാജ സാനിറ്റൈസര്‍ നിര്‍മിച്ച യുവാവ് പിടിയില്‍ ! പത്തു മാസം കൊണ്ട് സമ്പാദിച്ചത് 10 കോടി രൂപ; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

വ്യാജ സാനിറ്റൈസര്‍ വിറ്റ് കോടികള്‍ സമ്പാദിച്ച യുവാവ് ഗുജറാത്തില്‍ പിടിയിലായി. പത്തുലക്ഷം രൂപ മൂല്യം വരുന്ന വ്യാജ സാനിറ്റൈസര്‍ കുപ്പികള്‍ കടയില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്. വഡോദരയിലാണ് സംഭവം. രണ്ടു കടയില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ നിതിന്‍ എന്ന യുവാവ് അറസ്റ്റിലാവുകയായിരുന്നു. പത്തുമാസം കൊണ്ട് ഇത്തരത്തില്‍ വ്യാജ സാനിറ്റൈസര്‍ വിറ്റ് നിതിന്‍ പത്തുകോടി രൂപ സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. അപകടസാധ്യതയുള്ള മെഥനോള്‍ ചേര്‍ന്ന സാനിറ്റൈസറാണ് കടകള്‍ വഴി ഇയാള്‍ വിറ്റിരുന്നത്. ഇയാളുടെ സ്വന്തം നിര്‍മ്മാണ യൂണിറ്റിലാണ് ഇത് ഉല്‍പ്പാദിപ്പിച്ചിരുന്നത്. മെഥനോള്‍ വിതരണം ചെയ്ത വ്യക്തികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Read More

എഡിറ്റിംഗ് എന്നു പറഞ്ഞാല്‍ എജ്ജാതി എഡിറ്റിംഗ് ! കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല ; എഡിറ്റിംഗിന്റെ പുതിയ വേര്‍ഷന്‍ കണ്ട് കണ്ണുതള്ളി ലോകം…

സോഷ്യല്‍ മീഡിയ സജീവമായതോടെ സ്വന്തം ഫോട്ടോ മറ്റുള്ളവരില്‍ പരമാവധി മനോഹരമായി അവതരിപ്പിക്കാനാണ് ഒട്ടുമിക്ക ആളുകളും ശ്രമിക്കുന്നത്. തങ്ങളുടെ സൗന്ദര്യത്തില്‍ ഉണ്ടെന്നു തോന്നുന്ന ന്യൂനതകള്‍ എഡിറ്റിംഗിലൂടെ പരിഹരിച്ച് ‘പെര്‍ഫെക്ട്’ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ് എല്ലാവരും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇന്നേവരെയുള്ള എഡിറ്റിംഗിനെയെല്ലാം കവച്ചു വയ്ക്കുന്ന ചിത്രങ്ങളാണ് രണ്ട് പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാകാന്‍ അധിക സമയം വേണ്ടി വന്നതുമില്ല. ചൈനയില്‍ നിന്നുള്ള രണ്ട് സോഷ്യല്‍ മീഡിയാ താരങ്ങളാണവര്‍. ഫോട്ടോഷോപ്പ് എത്രത്തോളം പവര്‍ഫുള്‍ ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും. ഇരുവരുടേയും യഥാര്‍ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഇരുവരും ഏറെനാള്‍ തങ്ങളുടെ ഫോളോവേഴ്സിനെ എഡിറ്റ്…

Read More

വാട്‌സ് ആപ്പിലൂടെ വീണ്ടും വ്യാജ പ്രചരണം; പത്തിലും പ്ലസ്ടുവിലും ജയിച്ചവര്‍ക്ക് കേന്ദ്ര സ്‌കോളര്‍ഷിപ്പ് എന്ന് പ്രചരണം; ഫോണ്‍വിളി കൊണ്ട് പൊറുതിമുട്ടി ഉദ്യോഗസ്ഥര്‍…

കണ്ണൂര്‍: വാട്‌സ് ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് അവസാനമില്ല. വാട്‌സ് ആപ്പ് ഹര്‍ത്തിലിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ പുതിയ വ്യാജപ്രചരണം കൊഴുക്കുകയാണ്. വ്യാജ സ്‌കോളര്‍ഷിപ് വാഗ്ദാനമാണ് ഇത്തവണ വൈറലായിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്‌കോളര്‍ഷിപ് നല്‍കുന്നുവെന്നും അപേക്ഷ ഫോറം അതാതു മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും പറയുന്ന സന്ദേശമാണു വ്യാപകമായി പ്രചരിക്കുന്നത്. പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ് ലഭിക്കുമെന്നും പറയുന്നു. സന്ദേശം ലഭിച്ചവര്‍ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നഗരസഭകളിലും എത്താന്‍ തുടങ്ങിയതോടെ മറുപടി പറഞ്ഞു മടുത്ത സ്ഥിതിയിലാണ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍. ഫോണ്‍ കോളുകളും തുടരെയെത്തുന്നു. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്കായി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നില്ല. എന്നാല്‍ സ്‌കൂള്‍, കോളജ്…

Read More