പോപ്പ് സംഗീതം കേട്ടാല്‍ അടുത്ത 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ ‘സുഖവാസം’ ! സിനിമ കണ്ടാല്‍ പിന്നെ ‘തലവേദനയുണ്ടാവില്ല’; ജനങ്ങളെ ശ്വാസം മുട്ടിക്കാനുറച്ച് കിം ജോങ് ഉന്‍…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊറിയന്‍ ഏകീകരണം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ ദക്ഷിണ കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്കൊപ്പം നൃത്തംവച്ച കിം കഴിഞ്ഞ ദിവസം പ്ലേറ്റ് മാറ്റിയത് കണ്ട് ഏവരും ഞെട്ടുകയാണ്. സംഗീതം കാന്‍സര്‍ പോലെ ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ കിം ഇപ്പോള്‍ രാജ്യത്ത് കമ്യൂണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ചിരിക്കുകയാണ്. ഇവയൊക്കെ ആസ്വദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് കിം പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാല്‍ 15 വര്‍ഷത്തോളം ലേബര്‍ ക്യാമ്പുകളില്‍ അടിമജീവിതം നയിക്കേണ്ടി വരും. സിനിമ കാണുകയോ, ദക്ഷിണ കൊറിയയില്‍ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താല്‍ വധ ശിക്ഷ ഉറപ്പ്. സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ…

Read More