12കാരിയായ പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ മു​ത്ത​ശ്ശ​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 64 കാ​ര​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ടു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സ​ഹ​പാ​ഠി​യി​ല്‍ നി​ന്നു ഗ​ര്‍​ഭി​ണി​യാ​യി എം​ബി​എ വി​ദ്യാ​ര്‍​ഥി​നി ! 26 ആ​ഴ്ച പി​ന്നി​ട്ട ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ അ​നു​മ​തി…

ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ സ​ഹ​പാ​ഠി​യി​ല്‍ നി​ന്ന് ഗ​ര്‍​ഭം ധ​രി​ച്ച 23കാ​രി​യാ​യ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യു​ടെ 26 ആ​ഴ്ച പി​ന്നി​ട്ട ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി. ജ​സ്റ്റി​സ് വി.​ജി. അ​രു​ണി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. ആ​ര്‍​ത്ത​വം കൃ​ത്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന സം​ശ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ഹ​പാ​ഠി തു​ട​ര്‍​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്കു​പോ​യി​രു​ന്നു. തു​ട​ര്‍​പ​ഠ​ന​ത്തെ​യും മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കും എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​വ​തി ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. 26 ആ​ഴ്ച പി​ന്നി​ട്ട ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ്സ​മു​ള്ള​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ള്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി​നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് രൂ​പ​വ​ത്ക​രി​ച്ച മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും മാ​ന​സി​ക​നി​ല​യെ ബാ​ധി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് ന​ല്‍​കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ന്ന​ത് അ​മ്മ​യ്ക്കും കു​ട്ടി​ക്കും ക്ലേ​ശ​ക​ര​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഗ​ര്‍​ഭം തു​ട​രു​ന്ന​തി​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് യു​വ​തി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ കോ​ട​തി അ​നു​മ​തി​ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം-21 യു​വ​തി​ക്ക്…

Read More