അങ്ങനെ ആദ്യമായി കൊറോണയെക്കൊണ്ട് ഒരു ഉപകാരമുണ്ടായി ! വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യുവതി വിരട്ടിയോടിച്ചത് കൊറോണയുടെ പേരു പറഞ്ഞ്

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ കൊണ്ട് ഒരാള്‍ക്ക് ഉപകാരമുണ്ടാകുക എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? ചൈനയിലെ ജിങ്ഷാനിലുള്ള ഒരു യുവതിയെയാണ് കൊറോണ അക്രമിയില്‍ നിന്ന് രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞായിരുന്നു. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും യുവതി അക്രമിയോട് അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനുംകൊണ്ട് കടന്നു. വുഹാനില്‍ നിന്നും ഏറെ അകലെയല്ല ഈ സ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ പിന്നീട് പോലീസ് പൊക്കി. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു. ഇത് കണ്ട് ഭയപ്പെട്ട അക്രമി യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ തട്ടിയെടുത്തു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ അവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍…

Read More