ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ! ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്;വിചിത്രമായ സംഭവം ഇങ്ങനെ…

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച പാലിക്കാനായി ട്രെയിനു മുമ്പില്‍ ചാടി ജീവനൊടുക്കി യുവാവ്. തമിഴ്നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു. കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു കുറേക്കാലം ജോലിയ്ക്കു ശ്രമിച്ച നവീന്‍ ജോലിയൊന്നും ശരിയാകാഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നേര്‍ച്ച നേര്‍ന്നത്. ഏറെക്കാലത്തിനു ശേഷം ജോലി കിട്ടിയതോടെ ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍…

Read More

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കരുത് ! അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കടങ്ങള്‍ എഴുതിത്തള്ളുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം മധ്യപ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ സഹോദരനും എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ്. കഴിയാത്ത വാദ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ‘ആ വാഗ്ദാനം നല്‍കിയിട്ട് എത്ര ദിവസമായി. ഇതുവരെയും അത് പൂര്‍ത്തീകരിക്കാനായിട്ടില്ല. 10 ദിവസങ്ങള്‍ കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞ രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണം. മേലാല്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുത്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം കര്‍ഷകരോട് കൃത്യമായ സമയം പറയുകയും സാവധാനം കടങ്ങള്‍ എഴുതി തള്ളുകയുമാണ് വേണ്ടത്.- ലക്ഷ്മണ്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുമെന്ന പ്രസ്താവന നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ…

Read More