യാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ: റെയില്‍വേ പോലീസ് പറയുന്നു

സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയില്‍വെ പോലീസ്. കേരള റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ഫേസ്ബുക്കില്‍ കൂടി പങ്കുവച്ചാണ് ട്രെയിന്‍ യാത്രക്കിടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിച്ചത്. ‘പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോഡിലോ വാതിലിന് അരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയില്‍വെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയില്‍വെ പോലീസ് എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

Read More