ഹോ​സ്റ്റ​ലി​ല്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തു ! കൂ​ട്ട​ത്ത​ല്ലി​ന്റെ വീ​ഡി​യോ വൈ​റ​ല്‍…

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. സം​ഭ​വ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി 33 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ഗൗ​തം ബു​ദ്ധ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടേ​യാ​ണ് സം​ഭ​വം. സ​ര്‍​വ​ക​ലാ​ശാ​ല ക്യാം​പ​സി​ലെ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ എ​തി​ര്‍​ത്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് 33 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ഇ​രു​ഭാ​ഗ​ത്ത് നി​ന്നും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

തനിക്ക് പ്രവേശനമില്ല! മാസ്‌ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍;വീഡിയോ കാണാം…

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…

Read More

മ​ദ്യശാലകൾക്ക് “വി​ഐ​പി’ സു​ര​ക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ബെ​വ്‌​കോ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും വി​ഐ​പി സു​ര​ക്ഷ. ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​മാ​രു​ടേ​യും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത കാ​വ​ലും സു​ര​ക്ഷ​യു​മാ​ണ് മ​ദ്യ​ശാ​ല​ക​ള്‍​ക്കും മ​റ്റും ഒ​രു​ക്കി​യ​ത്. മോ​ഷ​ണ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ത്ര​യും സു​ര​ക്ഷ പോ​ലീ​സും എ​ക്‌​സൈ​സും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​വും മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തും. അ​തി​നാ​ല്‍ പ​ല​ര്‍​ക്കും മ​ദ്യം ആ​വ​ശ്യ​ത്തി​ന് സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​വി​ല്‍​പ്പ​ന വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മേ​യ് ര​ണ്ടു മു​ത​ല്‍ ഒ​ന്‍​പ​തു​ വ​രെ അ​തി​തീ​വ്ര​ നി​യ​ന്ത്ര​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ മ​ദ്യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍…

Read More

യാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ: റെയില്‍വേ പോലീസ് പറയുന്നു

സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയില്‍വെ പോലീസ്. കേരള റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ഫേസ്ബുക്കില്‍ കൂടി പങ്കുവച്ചാണ് ട്രെയിന്‍ യാത്രക്കിടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിച്ചത്. ‘പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോഡിലോ വാതിലിന് അരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയില്‍വെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയില്‍വെ പോലീസ് എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

Read More