ഹൃദയം സ്തംഭിച്ചത് രണ്ടു തവണ…ഒപ്പം പക്ഷാഘാതവും ! ഓര്‍മശക്തി കൂടി നഷ്ടമായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി; രാജീവ് കളമശ്ശേരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്. എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്. നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്. രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍. വര്‍ഷങ്ങളോളം…

Read More