തടിപ്പണിയ്ക്കിടയില്‍ ജോലിയുടെ ആയാസം മാറ്റാന്‍ പാടിയ പാട്ട് ജീവിതം തന്നെ മാറ്റി ! സ്വപ്‌ന ഗായകനൊപ്പം വേദി പങ്കിട്ട് രാകേഷ്; വീഡിയോ വൈറല്‍…

നൂറനാട്: പ്രിയഗായകന്‍ തൊട്ടടുത്ത് നില്‍ക്കുന്നു, അദ്ദേഹത്തിനൊപ്പം നിന്ന് പാടുകയാണ്. സ്വപ്‌നസമാനമായ ആ നിമിഷങ്ങളെ എങ്ങനെ വിവരിക്കണമെന്ന് രാകേഷ് ഉണ്ണി എന്ന ചെറുപ്പക്കാരന് അറിയില്ല. എന്തായാലും തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. തടിപ്പണിക്കിടയില്‍ ജോലിയുടെ ആയാസം മാറ്റാന്‍ വെറുതെ പാടിയ ഒരു പാട്ടാണ് ഇന്ന് രാകേഷിനെ ശങ്കര്‍ മഹാദേവന്‍ എന്ന ഗായകന്റെ തൊട്ടടുത്ത് നിര്‍ത്തിയിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലില്‍ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കര്‍ മഹാദേവന്‍ ഒപ്പം പാടാന്‍ രാകേഷിനെ വിളിച്ചത്. ”എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോള്‍ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.” രാകേഷ് പറയുന്നു. ജൂലൈ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകളില്‍ രാകേഷായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. വിശ്രമവേളയില്‍ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാട്ട് കേട്ട് ആയിരക്കണക്കിന് ആളുകളാണ് ആരാണീ പാട്ടുകാരന്‍…

Read More