ഇനിയും ആ​ധാ​ർ ലി​ങ്ക് ചെ​യ്തില്ലേ ? മേ​യ് മാ​സം മു​ത​ൽ റേ​ഷ​ൻ ല​ഭി​ക്കി​ല്ല; ഗ്രാ​മസ​ഭ​ക​ൾ അം​ഗീ​ക​രി​ച്ച മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റേ​ഷ​ൻ വി​ത​ര​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: റേ​ഷ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് മേ​യ് മാ​സം മു​ത​ൽ റേ​ഷ​ൻ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്ന് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം അ​ന്തി​മ മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ വ​രു​ന്ന കാ​ർ​ഡു​ക​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ബ്സ്ഡി ല​ഭി​ക്കു​ന്ന വി​ഭാ​ഗം റേ​ഷ​ൻ​കാ​ർ​ഡി​ലും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ ന​മ്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​പ്പ​ട്ട​വ​ർ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​യു​ടെ ആ​ധാ​ർ ന​മ്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. താ​ലൂ​ക്കി​ൽ ആ​കെ 138 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്. 68811 റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​ണ് താ​ലൂ​ക്കി​ൽ ഉ​ള്ള​ത്. 5195 എ​എ​വൈ കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ 28136 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളു​മാ​ണു​ള്ള​ത്. 271321 പേ​രാ​ണ് കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന​തി​നു​ള്ള ദീ​ർ​ഘി​പ്പി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രി​ക്കേ 42000 ല​ധി​കം പേ​രു​ടെ ആ​ധാ​ർ ന​മ്പ​രു​ക​ൾ…

Read More