ആഹാ അത്രയ്ക്കായോ..എങ്കില്‍ കാണിച്ചു തരാം ! ഫ്രിഡ്ജിനു മുകളില്‍ വച്ച ബിസ്‌ക്കറ്റ് എടുക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍…

കുട്ടികളുടെ കണ്ണുവെട്ടിച്ച് മധുരപലഹാരങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ മാതാപിതാക്കള്‍ പല പണികളും പയറ്റാറുണ്ട്. കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തില്‍ വച്ചാണ് പലപ്പോഴും ഇക്കാര്യത്തില്‍ പരിഹാരം കാണുന്നത്. എന്നാലിപ്പോള്‍ ഉയരമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ച് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റ് കവര്‍ കൈക്കലാക്കിയ കുറുമ്പി പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലെല്ലാം സംഗതി വൈറലാണ്. 22സെക്കന്‍ഡുള്ള വിഡിയോ ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. ബിസ്‌ക്കറ്റ് കവര്‍ ഫ്രിഡ്ജിന് മുകളിലെ സ്ലാബില്‍ ഉണ്ടെന്നറിഞ്ഞ് ഒട്ടും പേടിയില്ലാതെയാണ് കുട്ടി ഇതിലേക്ക് വലിഞ്ഞുകയറിയത്. നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി. വീഡിയോ കണ്ട് കൗതുകത്തോടെയാണ് പലരും പ്രതികരിച്ചതെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Read More