ആഹാ അത്രയ്ക്കായോ..എങ്കില്‍ കാണിച്ചു തരാം ! ഫ്രിഡ്ജിനു മുകളില്‍ വച്ച ബിസ്‌ക്കറ്റ് എടുക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍…

കുട്ടികളുടെ കണ്ണുവെട്ടിച്ച് മധുരപലഹാരങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ മാതാപിതാക്കള്‍ പല പണികളും പയറ്റാറുണ്ട്. കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തില്‍ വച്ചാണ് പലപ്പോഴും ഇക്കാര്യത്തില്‍ പരിഹാരം കാണുന്നത്. എന്നാലിപ്പോള്‍ ഉയരമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ച് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റ് കവര്‍ കൈക്കലാക്കിയ കുറുമ്പി പെണ്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലെല്ലാം സംഗതി വൈറലാണ്. 22സെക്കന്‍ഡുള്ള വിഡിയോ ഇതിനോടകം നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. ബിസ്‌ക്കറ്റ് കവര്‍ ഫ്രിഡ്ജിന് മുകളിലെ സ്ലാബില്‍ ഉണ്ടെന്നറിഞ്ഞ് ഒട്ടും പേടിയില്ലാതെയാണ് കുട്ടി ഇതിലേക്ക് വലിഞ്ഞുകയറിയത്. നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി. വീഡിയോ കണ്ട് കൗതുകത്തോടെയാണ് പലരും പ്രതികരിച്ചതെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Read More

ഇതെന്തൊരു കുരങ്ങന്‍ ! മോട്ടോര്‍ സൈക്കിളിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ കുരങ്ങന്റെ ശ്രമം;ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്. കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ. ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങന്‍ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില്‍ കുട്ടി പിടിവിട്ട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പദൂരം കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ താരം റെക്‌സ് ചമ്പാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

Read More

പൂട്ടില്‍ തൊട്ടു പോകരുത് ! ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേനയോട് പൂട്ടു പൊളിക്കരുതെന്ന് കട്ടായം പറഞ്ഞ് വീട്ടുകാര്‍…

ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേന വെട്ടിലായി. വീട്ടുകാരാണ് അഗ്നിശമന സേനയെ കുഴക്കിയത്. കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്നായിരുന്നു വീട്ടുകാരുടെ ശാഠ്യം. കുട്ടിയെ പൂട്ടുപൊളിച്ച് പുറത്തെടുക്കാമെന്ന് അഗ്നിശമന സേന പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നും കെട്ടിടത്തിന്റെ മറ്റൊരു വശത്തു കൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ളാറ്റുകാര്‍ ചോദിച്ചു. 18 നിലയുളള ഫ്ളാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങുന്നത് ബുദ്ധിമുട്ടാണെന്നും പൂട്ട് പൊളിച്ച് അകത്ത് കയറുകയാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്‌നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്‌ലാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി…

Read More