കേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അഭയാര്‍ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്‌ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി…

Read More