രണ്ടും കല്‍പ്പിച്ച് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ! ചന്ദ്രനില്‍ ഹോട്ടല്‍ തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ; പറയുന്നത് ബ്രാന്‍സണായതു കൊണ്ട് പ്രതീക്ഷയോടെ ആളുകള്‍…

ബഹിരാകാശത്ത് ടൂറിസ്റ്റുകളെ എത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ ചന്ദ്രനില്‍ ഹോട്ടല്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു വെളിപ്പെടുത്തി വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. കഴിഞ്ഞ ഞായറാഴ്ചയാണു മറ്റ് അഞ്ച് പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ വി.എസ്.എസ്. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം ‘തൊട്ട്’ മടങ്ങിയത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്പേസ് ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലക്റ്റിക് സ്വന്തമാക്കിയിരുന്നു. വിര്‍ജിന്‍ ഗാലക്റ്റിക് വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11 നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.വിര്‍ജിന്‍ ഗാലക്റ്റിക് വിനോദ സഞ്ചാരികള്‍ക്കായി പ്രതിവര്‍ഷം 400 ബഹിരാകാശ യാത്ര നടത്തുമെന്നു ബ്രാന്‍സണ്‍ പറഞ്ഞു. ‘ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്നമാണ്. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്നം സാക്ഷാത്കരിക്കുക’- അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന്…

Read More