നമിതയോട് അന്ന് ഞാന്‍ പൊട്ടിത്തെറിച്ചു ! അതിനു ശേഷം കരഞ്ഞു കൊണ്ടാണ് വേദിയിലെത്തിയത്; ആ വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

തന്റെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചതും മറക്കാനാകാത്തതുമായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. നടി നമിതാ പ്രമോദുമായി വഴക്കിട്ടതിനെക്കുറിച്ചായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതേ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത പ്രമോദ്. പുതിയ ചിത്രമായ അല്‍മല്ലുവിന്റെ സംവിധായകന്‍ ബോബന്‍ സാമുവലും സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് നമിതയുമായി വഴക്കുണ്ടായ സാഹചര്യം റിമിടോമി തുറന്ന് പറഞ്ഞത്. ആ സംഭവത്തെക്കുറിച്ച് റിമി പറയുന്നതിങ്ങനെ…നമിതയ്ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പന്ത്രണ്ട് സ്റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ് ആ ചെറി. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു…

Read More

ആ സീനിന്റെ കാര്യം പറഞ്ഞപ്പോഴേ റിമി ടോമി പേടിച്ച് പമ്പകടന്നു ! നിവിന്‍പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായിക പദവിയില്‍ നിന്നും റിമി ടോമി ഒഴിവാകാന്‍ കാരണം നിര്‍ണായകമായ ആ സീന്‍…

നിവിന്‍പോളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983. സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ശൃന്ദ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് ഗായികയും റിമി ടോമിയെ ആയിരുന്നു. കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫസ്റ്റ്നൈറ്റ് സീനും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇത് കേട്ടതോടെ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശ്രിന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Read More

ഒരു മുഴം മുമ്പേ എറിഞ്ഞ് റിമി ടോമി !കോതമംഗലത്തെത്തി വനിതാ മജ്‌സ്‌ട്രേറ്റിനു മുമ്പില്‍ എല്ലാം തുറന്നു പറയാനൊരുങ്ങി ഗായിക…

  കോതമംഗലം: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി നാളെ രഹസ്യമൊഴി നല്‍കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യര്‍ഥന മാനിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു. ദിലീപുമായും ഭാര്യ കാവ്യയുമായും അടുത്ത ബന്ധമുള്ള റിമിയ്ക്ക് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി…

Read More