രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും ആയിരക്കണക്കിന് രോഹിങ്ക്യകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ! പോലീസിനു കൈമാറണമെന്ന് റെയില്‍വേ

തിരുവനന്തപുരം:കേരളത്തിലേക്ക് രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഹിങ്ക്യകള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയാണ് മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് അറിയിപ്പു പുറപ്പെടുവിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി…

Read More

റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ആയുധം നല്‍കുന്നത് ഇസ്രയേലോ ? ആയുധത്തിനു പുറമേ പരിശീലനവും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

യംഗൂണ്‍: രോഹിങ്ക്യ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ മ്യാന്‍മാറിലെ ഭരണകൂടത്തിന് എല്ലാ സഹായവും നല്‍കുന്നത് ഇസ്രയേലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും എതിര്‍പ്പിന് പുല്ലുവില കല്‍പ്പിച്ചാണ് ഇസ്രയേലിന്റെ ഈ ചെയ്തിയെന്നും വിവരമുണ്ട്. നിലവില്‍ മ്യാന്‍മാര്‍ സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് ഇസ്രയേലാണ്. ആര് സമ്മര്‍ദം ചെലുത്തിയാലും ആയുധം നല്‍കുന്നത് നിര്‍ത്തലാക്കല്ലെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കുകയും ചെയ്തു. അത്യാധുനിക ആയുധങ്ങള്‍ ഇനിയും നല്‍കുമെന്നും ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. റോഹിങ്ക്യാകള്‍ കൂടുതല്‍ താമസിക്കുന്ന മ്യാന്‍മാറിലെ റാഖൈന്‍ സംസ്ഥാനത്തു നിന്നാണ് സൈന്യം ഇവരെ തുരത്തിയോടിക്കുന്നത്. ലക്ഷക്കണക്കിനു രോഹിങ്ക്യകളാണു ജീവനുംകൊണ്ട് പലായനം ചെയ്യുന്നത്. മ്യാന്‍മര്‍ സൈന്യത്തിന് ആയുധം നല്‍കുക മാത്രമല്ല ഇസ്രായേല്‍ ചെയ്യുന്നത്. റാഖൈനിലെ പ്രത്യേക സൈന്യത്തിന് ഇസ്രായേലിന്റെ വക സൈനിക പരിശീലനവും നല്‍കുന്നു. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് രോഹിങ്ക്യകള്‍ക്കെതിരേ ഉപയോഗിക്കുന്നത്. സൈനിക ടാങ്കുകള്‍, ആയുധങ്ങള്‍,…

Read More