വയലോ കുളമോ നികത്തിയാല്‍ ചെങ്കൊടി നാട്ടി പണം പിരിക്കുന്ന വിരുതന്‍; സ്വന്തം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നവരേയും മര്‍ദ്ദിക്കും; കറ്റാനത്തെത്തിയ വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി മര്‍ദ്ദിച്ച സിപിഎം നേതാവ് നാട്ടിലെ ജഗജില്ലി…

വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍…

Read More

രാഷ്ട്രീയ സ്വയംസേവക സംഘം എന്നു വെണ്ടയ്ക്ക ബോര്‍ഡു കണ്ടിട്ടും സിപിഎം എംഎല്‍എ അരുണന്‍ ആര്‍എസ്എസ് പരിപാടിക്കെത്തി, സിപിഎമ്മില്‍ ഞെട്ടല്‍, അറിഞ്ഞിരുന്നില്ലെന്ന് എംഎല്‍എ,

ആര്‍എസ്എസ് വേദിയില്‍ സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്‍ പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസ് സേവാ പ്രമുഖിന്റെ സ്മരണാ പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്. അതേസമയം, എംഎല്‍എയുടെ നടപടി ആര്‍എസ്എസിനെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് എംഎല്‍എ ഇക്കാര്യത്തില്‍ പിന്നീട് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ അരുണനെതിരേ നടപടി എടുക്കണമെന്ന ആവശ്യത്തിലാണ് അണികള്‍. വി.ടി. ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനെതിരായി രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്. ആര്‍എസ്എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാര്‍ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്ത നടപടി സി.പി.എം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ അഭിപ്രായം.…

Read More