കണക്കിൽപ്പെടാത്ത  പണം , പരാതികൾ കെട്ടിക്കിടക്കുന്നു; പോലീസ് സ്റ്റേഷനുകളിലെ വിജിലൻസിന്‍റെ മിന്നിൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ  

കൊ​ല്ലം: ജി​ല്ല​യി​ലെ കു​ണ്ട​റ,അ​ഞ്ച​ല്‍,ചാ​ത്ത​ന്നൂ​ര്‍ പോ​ലി​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി. കൊ​ല്ലം വി​ജി​ല​ന്‍​സ് യൂ​ണിറ്റ് ഡി​വൈ.​എ​സ്.​പി കെ ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. കു​ണ്ട​റ പോലി​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 18,782 രൂ​പ ക​ണ്ടെ​ത്തി.

കൂ​ടാ​തെ സ്‌​റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച 260 പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി സ്വ​ീകരിച്ചി​ല്ലെ​ന്നും റെ​യ​ഡി​ല്‍ ക​ണ്ടെ​ത്തി.​ഇ​വി​ടെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത 166 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നു. ചെ​ക്കു​കേ​സു​ക​ളി​ല്‍ 16 ഓ​ളം വാ​റ​ണ്ടു​ക​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഡ്യൂ​ട്ടി​ക്ക് ക​യ​റും​മു​മ്പ് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള പ​ണം ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്ന​തും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി പ​രി​ശോ​ധ​ക സം​ഘം വ്യ​ക്ത​മാ​ക്കി.

ചാ​ത്ത​ന്നൂ​രി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ പ്ര​തി​ക​ളാ​യി എ​ത്തു​ന്ന​വ​രു​ടെ​യും സ്‌​റ്റേ​ഷ​നി​ലെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യും ഏ​ല്‍​പ്പി​രു​ന്ന തു​ക​യി​ല്‍ സ്‌​റ്റേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ പ്ര​കാ​രം 3104 രൂ​പ​ക്ക് പ​ക​രം നാ​ലാ​യി​രം രൂപ​യാ​യി ക​ണ്ടെ​ത്തി. അ​ഞ്ച​ലി​ല്‍ 604 പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ല. നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​യി​ല്‍ പോ​ലി​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ര​വി​കു​മാ​ര്‍,എം.​എം ജോ​സ്,പ്ര​മോ​ദ് കൃ​ഷ്ണ​ന്‍,എ​ന്‍ രാ​ജേ​ഷ്,വി.​പി സു​ധീ​ഷ്,കു​ന്ന​ത്തൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍ അ​നി​ല്‍​കു​മാ​ര്‍,കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ് അ​ക്കൗ​ണ്‌​സ് ഓ​ഫീ​സ​ര്‍ ബി​ജു,നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts