നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ് വിഷമം ! ‘നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു;രമ്യ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ എ.വിജയരാഘവനെതിരേ ആഞ്ഞടിച്ച് ശാരദക്കുട്ടി…

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരേ ജനരോഷം ഉയരുകയാണ്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രമ്യ കണ്ടതിനെ കുറിച്ചായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിരുന്നു. ഇടതു ബുദ്ധിജീവി സുനില്‍ പി ഇളയിടമുള്‍പ്പെടെയുള്ളവര്‍ നിശിതമായ ഭാഷയില്‍ വിജയരാഘവനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടിയും വിജയരാഘവനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.സ.വിജയരാഘവന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ്. നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല. ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങള്‍ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല. സ.വിജയരാഘവന്‍…

Read More

ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല ! ദീപാ നിശാന്തിനെതിരേ ആഞ്ഞടിച്ച് ശാരദക്കുട്ടി…

തിരുവനന്തപുരം: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച് പുലിവാലു പിടിച്ച ദീപാനിശാന്തിനെതിരേ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എ അനില്‍ അക്കരയുമായി ഇക്കാര്യത്തില്‍ നടന്ന ചാറ്റിന്റെ സ്‌ക്ീന്‍ഷോട്ട് ദീപ പരസ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ ദീപയ്‌ക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കല്‍ ഏതു സാഹചര്യത്തിലായാലും മാന്യമല്ലെന്നാണ് ശാരദക്കുട്ടിയുടെ പോസ്റ്റിലുള്ളത്. സൗഹൃദമുള്ള സമയത്തെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോള്‍ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്. ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകള്‍ കേട്ട് അവര്‍ക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിരവധി…

Read More