ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയില്‍ 27നു മണ്ഡലപൂജ നടക്കും. 26നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയും 27നു മണ്ഡലപൂജയും കഴിഞ്ഞ് നട അടയ്ക്കും.പിന്നീട് മകരവിളക്ക് മഹോത്സവത്തിന് 30നു വൈകുന്നേരമേ നട തുറക്കുകയുള്ളൂ. 27നു രാവിലെ 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ.നാളെ ആറന്മുളയില് നിന്നു പുറപ്പെടുന്ന തങ്ക അങ്കി 26ന് ഉച്ചയോടെ പമ്പയിലും അവിടെനിന്ന് വൈകുന്നേരത്തോടെ സന്നിധാനത്തുമെത്തും. തങ്ക അങ്കി ഘോഷയാത്ര നാളെആറന്മുള: തങ്ക അങ്കി ഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും. പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ഭക്തജനങ്ങള്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് എഴുന്നള്ളിക്കുന്ന തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, കോഴഞ്ചേരി, ഇലന്തൂര്‍ മെഴുവേലി, പ്രക്കാനം തുടങ്ങി 28 സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്ര സന്നിധിയില്‍ നാളെ രാത്രി എത്തി…
Read MoreTag: sabarimala 2023
മണ്ഡലപൂജയ്ക്ക് 2,700 പോലീസിനെ ശബരിമലയില്‍ നിയോഗിക്കും; മണിക്കൂറിൽ പതിനെട്ടാംപടി കയറുന്നത് നാലായിരത്തോളം ഭക്തർ
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. 2700 ഓളം പോലീസ് മണ്ഡലപൂജയ്ക്ക് ശബരിമലയില്‍ ഉണ്ടാകും.നിലവില്‍ പോലീസ്, ആര്‍ആര്‍എഫ്, ബോംബ് സ്ക്വാഡ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിന് പുറമേയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാർ. ഡിവൈഎസി മാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈഎസ്പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,105 എസ്ഐ, എഎസ്ഐമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. എസ്. സുദര്ശനന് പറഞ്ഞു. മണിക്കൂറില്‍ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാംപടി കയറി ദര്‍ശനത്തിന് എത്തുന്നത്.
Read Moreശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; പത്ത് മണിക്കൂറിലധികം ക്യൂ
ശബരിമല: ഭക്തജനത്തിരക്കിൽ ശബരിമല. പമ്പയില്‍ നിന്നുള്ള സന്നിധാനം യാത്രയില്‍ പലയിടങ്ങളിലായി ഭക്തരെ തടഞ്ഞാണ് മല കയറ്റുന്നത്. പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്നശേഷമാണ് ഏറെപ്പേര്‍ക്കും സന്നിധാനത്തെത്താനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ബുക്കിംഗ് 80000 ലെത്തിയിരുന്നു. സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള പാതയില്‍ തിരക്ക് അധികമായതിനാല്‍ ക്രമീകരിച്ചു മാത്രമേ കടത്തിവിടാനാകുന്നുള്ളൂ. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയുണ്ടായ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമായുണ്ടാകുന്നുണ്ട്. പോലീസിന്റെ നിയന്ത്രണങ്ങളുടെ പരിധിയിലാണ് തീര്‍ഥാടകരുടെ യാത്രയെന്ന് ഉറപ്പാക്കിയിട്ടുണ്ട്.നിലയ്ക്കല്‍ വരെയുള്ള പാതയില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലടക്കം നിലവില്‍ പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreശബരിമലയിൽ കുട്ടികള്‍ക്ക് പ്രത്യേക ഗേറ്റ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു സുഗമമായ ദര്‍ശനം ഉറപ്പാക്കാൻ ദേവസ്വം ബോര്‍ഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം സജ്ജമായി. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി ഫ്ളൈ ഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കു നേരിട്ടെത്താം. ദര്‍ശനത്തിനായുള്ള ആദ്യനിരയിലാണ് ഇവര്‍ക്കു സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍, പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാര്‍ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണു പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബേര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. പമ്പയില്‍നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും…
Read Moreഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചു; കോട്ടയം-ശബരിമല സര്‍വീസ് ബഹിഷ്കരിക്കുമെന്ന് യൂണിയനുകള്‍
കോട്ടയം: കോട്ടയം-ശബരിമല സര്‍വീസുകള്‍ ബഹിഷ്കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി യൂണിയനുകള്‍. വര്‍ഷങ്ങളായി നല്‍കിയിരുന്ന ഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചതാണു കാരണം. പമ്പാ സ്പെഷല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണു നടപടി എന്നാണ് ഡിപ്പോ അധികൃതര്‍ നല്കുന്ന വിശദീകരണം. വര്‍ഷങ്ങളായി എരുമേലി വഴി കോട്ടയം-പമ്പ സര്‍വീസ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരുമ്പോള്‍ മൂന്നു ഡ്യൂട്ടിയും 110 രൂപ സ്പെഷല്‍ അലവന്സുമാണു നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഏകപക്ഷീയമായി രണ്ട് ഡ്യൂട്ടിയായി കുറച്ചതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഒരു എരുമേലി-നിലയ്ക്കല്‍ ട്രിപ്പ് പോയി കോട്ടയത്തു തിരികെ എത്തുവാന്‍ ഏകദേശം 18 മുതല്‍ 20 മണിക്കൂര്‍ വരെ എടുക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. എരുമേലി മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കും പമ്പയില്‍ ദീപാരാധനയ്ക്കു ശേഷം അയ്യപ്പഭക്തര്‍ മലയിറങ്ങി വരുന്നതുവരെ കാത്തുകിടക്കേണ്ടി വരുന്നതുമാണ് ഇതിനു കാരണം. 2016ല്‍ പമ്പ സ്പെഷല്‍ സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി ഇറക്കിയ ഓര്‍ഡറാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കാലാനുസൃതമായി…
Read Moreമഞ്ചേരി ചെട്ടിയങ്ങാടി വാഹനാപകടം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മഞ്ചേരി: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ അഞ്ചു പേര് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ഇന്നു രാവിലെ റോഡ് ഉപരോധിച്ചു. ഇവിടെ ഇടയ്ക്കിടെ സംഭവിക്കുന്ന റോഡപകടങ്ങള്‍ക്ക് കാരണം അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചായിരുന്നു രാവിലെ ഏഴിന് ഉപരോധം നടത്തിയത്. തുടര്‍ന്ന് ഏറനാട് തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ഒരു മണിക്കൂര്‍ നേരം ഉപരോധ സമരം നീണ്ടു നിന്നു. പ്രദേശത്ത് തുടരെ തുടരെ വാഹന അപകടങ്ങള്‍ ഉണ്ടായതോടെ വിഷയം നാട്ടുകാര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റിപ്പുറം കെഎസ്ടിപിയാണ് റോഡ് നിര്‍മാണ ചുമതല വഹിക്കുന്നത്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി കെഎസ്ടിപിക്ക് കഴിഞ്ഞ മേയ് മാസത്തില്‍ നിര്‍ദേശം…
Read Moreമന്ത്രിമാരെയും കൊണ്ട് കറങ്ങി മുഖ്യമന്ത്രി; തീര്‍ഥാടകരുടെ വിഷയം പരിഹരിക്കാൻ വകുപ്പ് മന്ത്രിമാരെ മുഖ്യമന്ത്രി ബസിൽ നിന്ന് ഇറക്കി വിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: നവകേരള സദസുമായി ജില്ലകള്‍ കയറിയിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലയിലെത്തുമ്പോള്‍ ശബരിമല സന്ദര്‍ശിക്കാന്‍ തയാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ജനങ്ങളുടെ പ്രതിസന്ധി കാണാനും പരിഹരിക്കാനുമാണ് ജില്ലകള്‍ തോറും എല്ലാം മന്ത്രിമാരും സന്ദര്‍ശിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ശബരിമലയില്‍ തീര്‍ഥാടകര്‍ നേരിടുന്ന യാതന കാണാന്‍ തയാറാകാത്തതെന്താണന്നും തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യമേര്പ്പെടുത്താത്തതിനാല് വലയുന്നത്. ഇത് ശ്രദ്ധയില്പ്പെട്ടതിനെത്തുടുര്ന്നാണ് താന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘം ശബരിമല സന്ദര്‍ശിച്ചത്. തിരുവഞ്ചൂർ പറഞ്ഞു. അവിടെ കണ്ട കാഴ്ചകള്‍ വളരെ ദുരിതപൂര്‍ണമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒമ്പത് വകുപ്പുകളുടെ ഏകോപനമാണ് ശബരിമലയില്‍ വേണ്ടത്. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ഈ വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ സബ് കമ്മിറ്റി ഉണ്ടാക്കിയാണ് ശബരിമലയില്‍ തീര്‍ഥാടനം സുഗമമാക്കിയിരുന്നത്. ബസില്‍ മന്ത്രിമാരെയും കൊണ്ട് കറങ്ങുന്ന മുഖ്യമന്ത്രി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ബസില്‍നിന്നും ഇറക്കിവിട്ട് ശബരിമലയിലെ…
Read Moreചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ നാളെ മുതൽ
കൊല്ലം: ശബരിമല തീർഥാടകർക്കായി നാളെ മുതൽ 25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ എംജിആർ സെൻട്രലിൽ നിന്ന് 15, 17, 22, 24 തീയതികളിൽ രാവിലെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കോട്ടയത്ത് എത്തും. കോട്ടയത്ത് നിന്ന് 16, 18, 23, 25 തീയതികളിൽ രാവിലെ 4.40 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 5.15 ന് ചെന്നൈയിൽ എത്തും. എട്ട് റേക്കുകൾ ഉള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Read Moreകഠിനമീ യാത്ര… തൃശൂർ സ്വദേശിയുടെ ശബരിമലയാത്ര “ദുരിതക്കുറിപ്പ്” എഫ്ബിയിൽ വൈറൽ
തൃശൂർ: ശബരിമലയ്ക്ക് പോയ യാത്രയുടെ ദുരനുഭവങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് തൃശൂർ കൈപ്പറന്പ് സ്വദേശിയും വാദ്യകലാകാരനുമായ അർജുൻ തെക്കേടത്തിന്റെ കുറിപ്പ് വൈറലായി. കഴിഞ്ഞ 26 വർഷമായി ശബരിമലയ്ക്ക് പോകുന്ന തനിക്ക് ഇതുപോലെ ഒരു ദുരിതയാത്ര ഉണ്ടായിട്ടില്ലെന്ന് അർജുൻ ഏതാനും ചെറു കുറിപ്പുകളിലൂടെ വളരെ തീക്ഷ്ണവും ശക്തവും അതേസമയം രസകരവുമായി അവതരിപ്പിച്ചിട്ടുണ്ട്. കഠിനമീയാത്ര എന്ന ടൈറ്റിലോടെയാണ് അർജുൻ തന്റെ എഫ്ബി പോസ്റ്റിട്ടിരിക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞ് എന്തോ ഭാഗ്യത്തിന് വീട്ടിൽ തിരിച്ചെത്താനായി എന്ന് ആശ്വസിക്കുന്ന അർജുൻ ഗതാഗതക്കുരുക്കിനെ ബ്ലോക്ക് എന്ന മരണക്കിണർ എന്നാണ് വിശേഷിപ്പിക്കുന്നത്. അഞ്ചാറു മണിക്കൂർ കൊണ്ട് തൃശൂരിൽ നിന്ന് ശബരിമലയ്ക്ക് എത്തിയിരുന്നെങ്കിൽ ഇത്തവണ അത് 13 മണിക്കൂറാക്കിത്തന്നതിന് നന്ദിയും പറയുന്നുണ്ട്. നിലക്കലിലെ ബേയ്സ് ക്യാന്പിലെ ശുചിമുറികളിൽ അഞ്ചു ബക്കറ്റു കൊണ്ട് അയ്യായിരം പേരുടെ കാര്യനിർവഹണത്തിന് ചുക്കാൻ പിടിച്ചവർക്കും അർജുൻ കൈകൂപ്പി നന്ദി പറയുന്നു. കോളിഫോം ബാക്ടീരിയ നാണിച്ച്…
Read Moreശബരിമല തീര്‍ഥാടനം; പമ്പയിലെ തിരക്കില്‍ കോട്ടയവും നിശ്ചലം; എരുമേലിയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു; ബസിനായി നെട്ടോട്ടം
കോട്ടയം: പമ്പയിലെയും സന്നിധാനത്തെയും തീര്‍ഥാടകത്തിരക്ക് കോട്ടയം മുതല്‍ ഗതാഗതം നിശ്ചലമാക്കി. എരുമേലി മുതല്‍ പമ്പ വരെ തിങ്കളാഴ്ച മുതല്‍ നിശ്ചലമായതോടെ തീർഥാടകരെ കോട്ടയം മുതല്‍ നിയന്ത്രിച്ചു. പമ്പയിലെ തിരക്കു കുറയുംവരെ വൈക്കം, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്തന്നെ വിരിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഒപ്പം വിവിധ പാതകളില്‍ പോലീസ് വാഹനം തടഞ്ഞു. വൈക്കത്തെ നിയന്ത്രണം ഇന്നലെ രാവിലെ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ ഇന്നലെ രാവിലെ വരെ ഏറ്റുമാനൂരില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു. എരുമേലിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ തിങ്കളാഴ്ച രാത്രി പിടിച്ചിട്ടത് പോലീസുമായി തര്‍ക്കത്തിനു കാരണമായി. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പയ്ക്കുള്ള സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസി സ്പെഷല്‍ കോട്ടയത്തുനിന്ന് സർവീസ് നടത്തുന്നില്ല. നിയന്ത്രണം എപ്പോള്‍ വരെയെന്ന് അറിയില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പമ്പയ്ക്കു പോയ ബസുകള്‍ തിരികെ വരാന്‍ വൈകുന്നു. 20 മണിക്കൂറാണു ചില ബസുകള്‍ വൈകുന്നത്. 45 ബസുകളാണ് കോട്ടയം-പമ്പ സര്‍വീസിനായി…
Read More