മ​ണ്ഡ​ല​പൂ​ജ​യ്ക്ക് 2,700 പോ​ലീ​സി​നെ ശ​ബ​രി​മ​ല​യി​ല്‍ നി​യോ​ഗി​ക്കും; മണിക്കൂറിൽ പതിനെട്ടാംപടി കയറുന്നത് നാലായിരത്തോളം ഭക്തർ


ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. 2700 ഓ​ളം പോ​ലീ​സ് മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​കും.നി​ല​വി​ല്‍ പോ​ലീ​സ്, ആ​ര്‍​ആ​ര്‍​എ​ഫ്, ബോം​ബ് സ്‌​ക്വാ​ഡ്, സി​ആ​ര്‍​പി​എ​ഫ്, എ​ന്‍​ഡി​ആ​ര്‍​എ​ഫ് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 2150 പേ​രാ​ണ് സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും മാ​ത്ര​മാ​യി ഡ്യൂ​ട്ടി​യി​ല്‍ ഉ​ള്ള​ത്. ഇ​തി​ന് പു​റ​മേ​യാ​ണ് പ​മ്പ​യി​ലും നി​ല​യ്ക്ക​ലും ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ.

ഡി​വൈ​എ​സി മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 10 ഡി​വി​ഷ​നു​ക​ള്‍ തി​രി​ച്ചാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 10 ഡി​വൈ​എ​സ്പി​മാ​ര്‍, 35 ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍,105 എ​സ്‌​ഐ, എ​എ​സ്‌​ഐ​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു.


വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ടു​ള്ള ആ​സൂ​ത്ര​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​എ​സ്. സു​ദ​ര്‍​ശ​ന​ന്‍ പ​റ​ഞ്ഞു. മ​ണി​ക്കൂ​റി​ല്‍ നാ​ലാ​യി​ര​ത്തോ​ളം ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റി ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്.

Related posts

Leave a Comment