പ്രചരിക്കുന്നത് ഇല്ലാക്കഥകള്‍ ! നകുല്‍ എന്റെ നല്ല സുഹൃത്ത്; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സാനിയ അയ്യപ്പന്‍…

മലയാള സിനിമയിലെ കൗമാരതാരം സാനിയ അയ്യപ്പന്റെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടുള്ള സംസാരവിഷയം.ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സാനിയ ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തായ നകുല്‍ തമ്ബിയുമായി പ്രണയത്തിലാണെന്നു പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ വാര്‍ത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാനിയ. വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നിരവധി ആളുകള്‍ പ്രചരിപ്പിച്ചിരുന്നു.തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി. ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മില്‍ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുല്‍ എന്റെ ഒരു…

Read More