ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് സെക്രട്ടറിയേറ്റിന്റെ മുമ്പിലെ സമരപ്പന്തലുകള്‍ പൊളിച്ചു മാറ്റി ! രാത്രിയ്ക്കു രാത്രി വന്ന് പന്തല്‍ പൊളിച്ചിട്ടും സമരം തുടര്‍ന്ന് ശ്രീജിത്ത്; പ്രതിഷേധം ശക്തമാവുന്നു…

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തലുകള്‍ മുഴുവന്‍ രാത്രിയ്ക്കു രാത്രി പൊളിച്ചു മാറ്റി. നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെയാണ് പൊളിച്ചുമാറ്റിയത്. തിങ്കളാഴ്ച അര്‍ധരാത്രി 11.30ഓടെയാണ് പോലീസ് എത്തിയത്. പിന്നീട് ഒരു മണിക്കൂര്‍ കൊണ്ട് സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി. ബുധനാഴ്ച നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ പന്തലുകള്‍ പൊളിച്ചുമാറ്റിയത്. നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകളാണ് പൊളിച്ചുമാറ്റുന്നതെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നടത്തുന്നവരുടെ പന്തലുകള്‍ അടക്കം നിരവധി പന്തലുകളാണ് പോലീസ് പൊളിച്ചു നീക്കിയത്. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി നിരവധിയാളുകള്‍ മുന്നോട്ട് വന്നെങ്കിലും ഫലം കണ്ടില്ല. സഹോദരന്റെ മരണത്തില്‍ കുറ്റക്കാരനെ കണ്ടെത്തണമെന്ന് രണ്ട് വര്‍ഷമായി സമരം നടത്തുന്ന ശ്രീജിത്ത് സമരപ്പന്തല്‍ പൊളിച്ചിട്ടും പാതയോരത്ത് സമരം തുടരുകയാണ്. സമരപ്പന്തലുകള്‍ മാറ്റിയപ്പോഴുണ്ടായ വസ്തുക്കള്‍ ലോറികളില്‍ ഇവിടെ നിന്നും മാറ്റി. അടുപ്പുകളും, കസേരകളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും അടക്കം ആറ്ലോഡ് വസ്തുക്കളാണ് ഇവിടെ നിന്നും…

Read More

സെക്രട്ടറിയേറ്റില്‍ മൊട്ടിട്ട പ്രണയം 20 വര്‍ഷത്തിനു ശേഷം പൂവണിഞ്ഞു; സിനിമാക്കഥയെ വെല്ലുന്ന അണ്ടര്‍ സെക്രട്ടറിമാരുടെ പ്രണയം ആരെയും മോഹിപ്പിക്കും…

  തിരുവനന്തപുരം: പല പ്രണയ കഥകളും കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമായായിരിക്കും. 20 വര്‍ഷം നീണ്ട പ്രണയകഥയ്ക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശുഭ പര്യവസാനമായത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഇരുവരും തങ്ങളുടെ പ്രണയം പൂവണിയാന്‍ കാത്തിരുന്നതാകട്ടെ 20 വര്‍ഷവും.ഒടുവില്‍ രണ്ടു ദശാബ്ദത്തിനു ശേഷം വീട്ടുകാരുടെ എതിര്‍പ്പ് അലിഞ്ഞ് ഇല്ലാതായതോടെ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ അവര്‍ ഒന്നിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ അമ്പതുകാരന്‍ രാമദാസന്‍ പോറ്റിയാണ് കഥാനായകന്‍. 44 കാരിയായ പത്തനംതിട്ട സ്വദേശിനി രജനിയായിരുന്നു നായിക. നിലവില്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിമാരാണ് ഇരുവരും. ആരുടെയും മനസ്സില്‍ തൊടുന്ന ഇരുവരുടെയും പ്രണയകഥയറിഞ്ഞ് ഇരുവരെയും ഒന്നിപ്പിച്ചതും വിവാഹത്തിന് പ്രേരിപ്പിച്ചതും സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു.1996ല്‍ നിയമസഭയില്‍ ജോലി കിട്ടി വരുമ്പോഴാണ് ഇരുവര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിടുന്നത്. നിയമസഭാ സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റുമാരായി ജോലിക്ക് കയറിയ ഇരുവര്‍ക്കും അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ…

Read More