ഞാന്‍ ആളാകെ മാറി കേട്ടോ…ജീന്‍സും ടോപ്പുമണിഞ്ഞ് താന്‍ ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് കാട്ടി ഷമീമ ബീഗം; ഇനി ഒറ്റ ലക്ഷ്യം മാത്രം…

താന്‍ പൂര്‍ണമായും ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് ഷമീമ ബീഗം. ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്ന് ഇറാഖിലേക്ക് വണ്ടി കയറിയ അവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങിയാല്‍ മതിയെന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. എന്നാല്‍, ഷമീമയുടെ ആവശ്യം മുമ്പേ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍ ഒളിച്ചോടിയ അയിഷ (സോണിയാ സെബാസ്റ്റിയന്‍), റഫീല, മറിയം (മെറിന്‍ ജേക്കബ്), ഫാത്തിമ(നിമിഷ) എന്നിവരുടേതിനു സമാനമാണു ഷമീമയുടെ അവസ്ഥ. മലയാളി യുവതികള്‍ അഫ്ഗാന്‍ ജയിലിലാണിപ്പോള്‍. ഇവരുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ ഇവരുടെ മടങ്ങിവരവിനെ കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. സിറിയയിലെ അല്‍ – റോജ് ക്യാമ്പില്‍വച്ചാണു ഷമീമ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രു ഡ്രുറിയെ കണ്ടത്. ഭീകരവാദി എന്ന പ്രതിച്ഛായ നീക്കാനുള്ള ശ്രമമായിരുന്നു അവരുടെ ഓരോനീക്കത്തിലും. ബ്രിട്ടനിലേക്കു മടങ്ങാനുള്ള അപേക്ഷ സ്വീകരിച്ചാല്‍ പുതുതലമുറയെ ഭീകരരാകുന്നത് തടയാന്‍…

Read More