ഇയാള്‍ കിടിലന്‍ തന്നെ ! പുതുമുഖ മലയാളി സംഗീതസംവിധായകനെ പ്രശംസിച്ച് മതിവരാതെ ശ്രേയാ ഘോഷാല്‍; വീഡിയോ വൈറലാവുന്നു…

ബംഗാളിയാണെങ്കിലും ശ്രേയാ ഘോഷാലിന് മലയാളികളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതിനാല്‍ തന്നെ മലയാളം പടത്തില്‍ പാടാന്‍ വിളിച്ചാല്‍ ശ്രേയ ഉടന്‍ പറന്നെത്തും. ഇപ്പോള്‍ മലയാളിയായ പുതുമുഖ സംഗീത സംവിധായകന്റെ പാട്ടിനെ പ്രശംസിച്ചാണ് ശ്രേയ രംഗത്തെത്തിയത്. തീവണ്ടി എന്ന പുതിയ ചിത്രത്തിലെ മെലഡി ഗാനം പാടാനെത്തിയ ശ്രേയയാണ് പാട്ടിനെയും ഈണം കൊടുത്ത കൈലാസ് മേനോനെയും വാനോളം പുകഴ്ത്തിയത്. പാട്ടിനു മുന്നോടിയായി ഇറക്കിയ ടീസറിലാണ് ശ്രേയ സംഗീത സംവിധായകന്‍ കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറിച്ച് പറയുന്നത്. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാന്‍ പാടിയിരിക്കുന്നത്. ഒരു പുതുമുഖമാണ് ഈ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. കൈലാസ് നിങ്ങള്‍ വളരെ മികച്ച ഒരു വര്‍ക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഈ പാട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ പറഞ്ഞു.…

Read More