പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനായി സ്‌നേഹവിഭവങ്ങളൊരുക്കി സിഖ് സഹോദരന്മാര്‍ ! സിഖുകാരുടെ അടുക്കളയില്‍ ഒരുങ്ങുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള സൗജന്യ ഭക്ഷണം

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യം ആകമാനം അഹോരാത്രം പ്രയത്‌നിക്കുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെത്തിയ ഒരു കൂട്ടം സിഖുകാരുടെ മാതൃകാപരമായ പ്രവര്‍ത്തനം ശ്രദ്ധേയമാകുകയാണ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സിഖ് സംഘടനയുടെ വളന്റിയര്‍മാരാണ് ദുരന്തത്തിനിരയായ മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനായി കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ വെളളിയാഴ്ചയോടെ എത്തിയ വളന്റിയര്‍മാര്‍ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയില്‍ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്.ഇവിടെ ആരംഭിച്ച് റിലീഫ് ക്യാംപില്‍ മൂവായിരം പേര്‍ക്കുളള ഭക്ഷണം തയ്യാറാക്കി നല്‍കുന്നു.”ഞങ്ങളുടെ ടീം പെരുമ്പളളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂവായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആ ക്യാംപ് ഞങ്ങള്‍ ഏറ്റെടുത്തു. കൂടുതല്‍ വോളന്റിയര്‍മാര്‍ ഉടനെയെത്തും”, ഖല്‍സ എയിഡ് ഏഷ്യാ പസഫിക് മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിങ് പറഞ്ഞു. ലുധിയാനയില്‍ നിന്നുളള ജന്‍പീത് സിങ്ങും ഡല്‍ഹിയില്‍ നിന്നുളള ഇന്ദ്രജിത്…

Read More