ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കലിമൂത്ത് എന്നെ മര്‍ദ്ദിച്ചു; വിവസ്ത്രയാക്കി നിര്‍ത്തി അസഭ്യം പറഞ്ഞു;സിന്‍ജോ മോനെ കൊന്നത് തന്റെ ഭര്‍ത്താവ് ജോബിയെന്ന് ആവര്‍ത്തിച്ച് ഭാര്യ ശ്രീനി

പത്തനംതിട്ട: തിരുവോണ നാളില്‍ കൊല്ലപ്പെട്ട സിന്‍ജോമോന്റെ മരണത്തിനു പിന്നില്‍ തന്റെ ഭര്‍ത്താവെന്ന് ആവര്‍ത്തിച്ച് കൊലയാളിയെന്ന് സംശയിക്കപ്പെടുന്ന ജോബിയുടെ ഭാര്യ ശ്രീനി. ക്രൈംബ്രാഞ്ച് കേസന്വേഷണം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നും സിന്‍ജോമോന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തന്റെ ഭര്‍ത്താവായ ജോബിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശ്രീനി രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയില്‍ തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിനാണ് സിന്‍ജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 13 മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുങ്ങി മരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയിച്ചതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ താടിയെല്ലിന് പൊട്ടല്‍ ഉണ്ടെന്ന്…

Read More

തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണി മാത്രം, പല്ലുകളുമില്ല; സിന്‍ജോമോന്റെ മരണത്തിനു പിന്നിലുള്ള ദുരൂഹതകളില്‍ ചിലത് ഇങ്ങനെ…

പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ…

Read More