ചർമരോഗചികിത്സ; ഒ​രേ ലേ​പ​നം​ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാമോ?

ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കണം. മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്നുതു​ടു​ക്കു​ം. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. റെറ്റിനോയ്ഡുകൾ അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ മു​ഖത്തു ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​നു സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫേസ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം…

Read More

ശരീരം മുഴുവന്‍ മീന്‍ ചെതുമ്പലിനു സമാനമായ ചര്‍മം ! അപൂര്‍വ രോഗം ബാധിച്ച ഏഴു വയസുകാരി അനുഭവിക്കുന്നത് നരകയാതന…

ശരീരം മുഴുവന്‍ മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇത്തരത്തില്‍ ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരി അനുഭവിക്കുന്നത് സമാനതകളില്ലാത്ത നരകയാതനയാണ്. ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്‍കുട്ടിയാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്‍വ ത്വക്ക് രോഗമാണ് ഏഴുവയസുകാരിയുടെ മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ മാറുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്‍കുട്ടിയ്ക്ക്. ചത്തീസ്ഢിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്‍കുട്ടി ഉള്ളത്. അടുത്തുള്ള നഗരത്തിലെത്തി ചികിത്സ തേടാന്‍ പോലുമുള്ള സാഹചര്യവും ഇവര്‍ക്ക് അപ്രാപ്യമാണ്. ഒരു വയസു മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. ‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില്‍ കല്ലു പോലെയാണ് ശരീരം മുഴുവന്‍ മാറുന്നത്.…

Read More