സിനിമയില്‍ ‘വില്ലന്‍’ജീവിതത്തില്‍ ‘നായകന്‍’ ! ഒന്നും പേടിക്കേണ്ട ഞാനില്ലേ…എന്നു പറഞ്ഞ് ഒരു ഗ്രാമത്തെ ഏറ്റെടുത്ത് സോനു സൂദ്;മുക്തകണ്ഠം പ്രശംസിച്ച് സോഷ്യല്‍ മീഡിയ…

സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന്‍ സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്. ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന്…

Read More

കൈയ്യടിക്കെടാ മക്കളേ…ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ! പഠനം മുടങ്ങിയ കുട്ടികളെ സഹായിക്കാന്‍ ടവര്‍ സ്ഥാപിച്ചു നല്‍കി സോനു സൂദ്

കോവിഡ് കാലത്ത്സ്‌കൂളുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകാതെ വരുന്നു. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമാതാരങ്ങളുള്‍പ്പെടെ നിരവധി ആളുകള്‍ സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ് ബോളിവുഡ് താരം സോനു സൂദ്. ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്‍കിയ നടന്‍ ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു ഇത്തവണ നന്മയുടെ വെളിച്ചം തെളിച്ചത്. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്…

Read More

ഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പത്തു ബസ് ഏര്‍പ്പെടുത്തി നടന്‍ സോനു സൂദ്;നടന്റെ മാതൃകാപരമായ പ്രവൃത്തികള്‍ ഇങ്ങനെ…

കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങൡ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ പത്തു ബസുകള്‍ ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്. ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്തു ബസ്സാണ് ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രശംസകളുമായി ആരാധകരും താരങ്ങളുമടക്കം രംഗത്തെത്തി. നിന്നില്‍ അഭിമാനിക്കുന്നുവെന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.

Read More