കൈയ്യടിക്കെടാ മക്കളേ…ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ! പഠനം മുടങ്ങിയ കുട്ടികളെ സഹായിക്കാന്‍ ടവര്‍ സ്ഥാപിച്ചു നല്‍കി സോനു സൂദ്

കോവിഡ് കാലത്ത്സ്‌കൂളുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകാതെ വരുന്നു.

ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമാതാരങ്ങളുള്‍പ്പെടെ നിരവധി ആളുകള്‍ സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ് ബോളിവുഡ് താരം സോനു സൂദ്.

ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്‍കിയ നടന്‍ ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു ഇത്തവണ നന്മയുടെ വെളിച്ചം തെളിച്ചത്.

ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നടന്‍ സഹായ ഹസ്തവുമായി രംഗത്ത് വന്നത്.

നെറ്റ് വര്‍ക്ക് മോശമായതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സോനു അറിഞ്ഞത്. മൊബൈല്‍ ഫോണുമായി മരത്തില്‍ കയറി നെറ്റ്‌വര്‍ക്ക് തേടുന്ന കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു.

പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. ഇന്‍ഡസ് ടവേഴ്സിന്റെയും എയര്‍ടെല്ലിന്റെയും സഹായത്തോടെയാണ് ടവര്‍ സ്ഥാപിച്ചത്.

Related posts

Leave a Comment