യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട് ! അധികാരത്തില്‍ വന്നാല്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് അഖിലേഷ് യാദവ്…

ലക്‌നൗ: തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാലും പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് അഖിലേഷ് യാദവ്. പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്നും വ്യോമാക്രമണം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നവര്‍ പ്രളയകാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും അഖിലേഷ് പറഞ്ഞു. യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം എഴുപതിലധികം സീറ്റ് നേടും. സഖ്യസര്‍ക്കാര്‍ ദുര്‍ബലമായിരിക്കുമെന്ന വാദം തെറ്റാണ്. യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രധാനമന്ത്രി പദം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ കഴിവില്‍ വിശ്വാസക്കുറവില്ല. സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ വന്നാല്‍ അമേരിക്കയെപ്പോലെ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Read More