‘ശ്രീ​ധ​ര​ന്‍ സ്ത്രീ​യാ​യി ജ​നി​ക്കാ​ത്ത​ത് കേ​ര​ള​ത്തി​ന്റെ ഭാ​ഗ്യം’ ! മു​ര​ളീ​ധ​ര​നെ​തി​രേ ഉ​ന്ന​യി​ച്ച​തി​നു സ​മാ​ന​മാ​യ പ​രാ​മ​ര്‍​ശ​വു​മാ​യി ഉ​ണ്ണി​ത്താ​ന്‍

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ര്‍​ശ​വു​മാ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം ​പി. മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​കെ. ശ്രീ​ധ​ര​ന്‍ സ്ത്രീ​യാ​യി ജ​നി​ക്കാ​ത്ത​ത് കേ​ര​ള​ത്തി​ന്റെ​യും കാ​ഞ്ഞ​ങ്ങാ​ട്ടു​കാ​രു​ടെ​യും എ​ന്നേ പ​റ​യാ​നു​ള്ളൂ എ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്റെ പ​രാ​മ​ര്‍​ശം. ഉ​ണ്ണി​ത്താ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…”​ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ ശ്രീ​ധ​ര​ന്‍ പ്ര​ധാ​ന​പ്പെ​ട്ട സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​റി​ല്ല, ജൂ​നി​യേ​ഴ്‌​സി​നേ​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​യ​ക്കു​ക. മാ​ര്‍​ക്‌​സി​സ്റ്റ് നേ​താ​വ് മോ​ഹ​ന​നേ​യും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷി​ക്കാ​ന്‍ ഉ​ത​കു​ന്ന സാ​ക്ഷി​ക​ളേ​യും വി​സ്ത​രി​ക്കാ​ന്‍ വി​ളി​ച്ച ദി​വ​സ​ങ്ങ​ളി​ല്‍ വി​ചാ​ര​ണ കോ​ട​തി​ക​ളി​ല്‍ നി​ന്ന് മു​ങ്ങു​ന്ന കാ​ഴ്ച അ​ന്നും ഞ​ങ്ങ​ള്‍ ക​ണ്ടു. പ​ണ​ത്തി​ന് വേ​ണ്ടി മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​യി​ലും, ആ​ര്‍.​എ​സ്.​എ​സി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​വി​ഹി​ത ബ​ന്ധ​മു​ണ്ട്. ഇ​യാ​ളു​ടെ ശ​രീ​രം കോ​ണ്‍​ഗ്ര​സി​ലും മ​ന​സ് ബി.​ജെ.​പി​യി​ലും മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​യി​ലു​മാ​ണ്. ഇ​ദ്ദേ​ഹം സ്ത്രീ​യാ​യി ജ​നി​ക്കാ​തി​രു​ന്ന​ത് കാ​ഞ്ഞ​ങ്ങാ​ട്ടു​കാ​രു​ടേ​യും കേ​ര​ള​ത്തി​ന്റേ​യും ഭാ​ഗ്യം എ​ന്നേ പ​റ​യാ​നു​ള്ളൂ” ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.…

Read More