ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു. നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന്‍ ആന്റോ…

Read More