ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്.

പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു.

നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍.

ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്.

ഡോ. അവിന്‍ ആന്റോ ആണ് ശ്രുതി ലക്ഷ്മിയുടെ ഭര്‍ത്താവ്. ഒരു ഡാന്‍സ് പരിപാടിക്കിക്കായി തൃശ്ശൂരില്‍ എത്തിയപ്പോഴാണ് തമ്മില്‍ ആദ്യമായി കാണുന്നതെന്നും താരം പറയുന്നു.

വിവാഹത്തിന് മുന്‍പ് ആരും പ്രണയം പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു പഴയ പ്രണയ കാലത്തെ ഓര്‍മ നടി പങ്കുവെച്ചത്.

തനിക്ക് ആറാം ക്ലാസ് മുതല്‍ പ്രണയ ലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.അതിന് സിസ്റ്ററിന്റെ കയ്യില്‍ നിന്ന് ഒരുപാട് തല്ല് കിട്ടിയെന്നും പറഞ്ഞ നടി താന്‍ അമ്മ വഴിയാണ് സിനിമയിലെത്തിയതെന്നും വെളിപ്പെടുത്തി.

കൂടാതെ ആദ്യമായി പ്രണയലേഖനം നല്‍കിയ പയ്യന്റെ പേരും ശ്രുതി ഓര്‍മിച്ച് പറയുന്നുണ്ട്. ഇപ്പോഴും ഓര്‍മിച്ചിരിക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു താരത്തിന്റെ മറുപടി.

അന്ന് ക്ലാസില്‍ കുറച്ച് കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് ഓര്‍മിച്ചിരിക്കുന്നുവെന്നും ശ്രുതി വ്യക്തമാക്കി. താന്‍ ഒരു പാവം ഭാര്യ അല്ല എന്തിന് പാവം ആവണം. കാണുന്ന ഭംഗി പോലെയാണോ ശ്രുതിയുടെ സ്വഭാവമെന്നു എംജി ചോദിക്കുന്നുണ്ട്. അത് ഭര്‍ത്താവിനോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നും ശ്രുതി പറഞ്ഞു.

Related posts

Leave a Comment