തലയുടെ ഒരു ഭാഗത്തു കൂടി തുളച്ചു കയറിയ കമ്പി മറുവശത്തെത്തിയിട്ടും യുവാവിന്റെ ബോധം പോയില്ല ! ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തിയ അതിജീവനത്തിന്റെ കഥയിങ്ങനെ…

ഭോപ്പാല്‍: ശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ ഭാഗമാണ് തലച്ചോറ്. തലയ്ക്കു സംഭവിക്കുന്ന ആഘാതങ്ങള്‍ പലപ്പോഴും തലച്ചോറിന് ക്ഷതമേല്‍പ്പിക്കാറുണ്ട്. പലരെയും അത് മരണത്തിലേക്ക് തള്ളിവിടാറുമുണ്ട്. എന്നാല്‍ തലയിലൂടെ കമ്പി തുളച്ച് കയറി മറു വശത്ത് വന്നിട്ടും ബോധം പോലും പോകാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ സഞ്ജയ്(21) എന്ന യുവാവിന്റെ തലയില്‍ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴും സഞ്ജയുടെ ബോധം പോയിരുന്നില്ല. മാദ്ധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച ഈ അത്ഭുത സംഭവം നടന്നത്. കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ സഞ്ജയ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. നാഗ്പൂരിലെ…

Read More

ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ കൊച്ചുവള്ളത്തില്‍ ദമ്പതികളും ആറാടുകളും കഴിഞ്ഞത് രണ്ടു രാവും പകലും ! സജിയും തങ്കമണിയും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചത് ഇങ്ങനെ…

കോട്ടയം: കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രളയത്തിന്റെ കെടുതി അനുഭവിക്കേണ്ടി വന്ന പലരുടെയും ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. മുങ്ങിമരണത്തെ മുഖാമുഖം കണ്ട ശേഷം ക്യാമ്പുകളില്‍ ജീവനോട് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഏറെപ്പേരും. ഒരു വള്ളത്തില്‍ ആറ് ആടുകളുമായി കഴിക്കാനോ കുടിക്കാനോ ഒന്നുമില്ലാതെ രണ്ടു രാവും രണ്ടു പകലും തള്ളി നീക്കിയ ജീവിതത്തിന്റെ കരുപ്പിടിച്ചതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴ വടക്കന്‍ വെളിയനാട്ടെ എഴുതപില്‍ചിറ സജിയും തങ്കമണിയും. തങ്ങളുടെ ആടുകളില്‍ ഒന്നിനെപ്പോലും മരണത്തിനു വിട്ടുകൊടുക്കാതെയാണ് ഈ ദമ്പതികള്‍ പ്രളയത്തോടു പൊരുതിയത്. രണ്ടു ദിവസം തോട്ടിലെ വെള്ളം തന്നെ കുടിച്ചും രാത്രി ഒരു കൊതുകുതിരി കത്തിച്ചു വെച്ചും രക്ഷപ്പെടാന്‍ ഉപയോഗിച്ച വള്ളത്തില പടുതാ മൂടി ഇരിക്കുകയായിരുന്നു ഇരുവരും. കേരളത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ക്യാമ്പിലേക്ക് മാറാതെ വീടുകളില്‍ തന്നെ കഴിഞ്ഞ സജിയും തങ്കമണിയും ഇതുപോലൊരു വെള്ളം വരവ് മുമ്പ് കണ്ടിട്ടേയില്ലെന്ന് പറയുന്നു.…

Read More