ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ കൊച്ചുവള്ളത്തില്‍ ദമ്പതികളും ആറാടുകളും കഴിഞ്ഞത് രണ്ടു രാവും പകലും ! സജിയും തങ്കമണിയും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചത് ഇങ്ങനെ…

കോട്ടയം: കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രളയത്തിന്റെ കെടുതി അനുഭവിക്കേണ്ടി വന്ന പലരുടെയും ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. മുങ്ങിമരണത്തെ മുഖാമുഖം കണ്ട ശേഷം ക്യാമ്പുകളില്‍ ജീവനോട് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഏറെപ്പേരും. ഒരു വള്ളത്തില്‍ ആറ് ആടുകളുമായി കഴിക്കാനോ കുടിക്കാനോ ഒന്നുമില്ലാതെ രണ്ടു രാവും രണ്ടു പകലും തള്ളി നീക്കിയ ജീവിതത്തിന്റെ കരുപ്പിടിച്ചതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴ വടക്കന്‍ വെളിയനാട്ടെ എഴുതപില്‍ചിറ സജിയും തങ്കമണിയും. തങ്ങളുടെ ആടുകളില്‍ ഒന്നിനെപ്പോലും മരണത്തിനു വിട്ടുകൊടുക്കാതെയാണ് ഈ ദമ്പതികള്‍ പ്രളയത്തോടു പൊരുതിയത്. രണ്ടു ദിവസം തോട്ടിലെ വെള്ളം തന്നെ കുടിച്ചും രാത്രി ഒരു കൊതുകുതിരി കത്തിച്ചു വെച്ചും രക്ഷപ്പെടാന്‍ ഉപയോഗിച്ച വള്ളത്തില പടുതാ മൂടി ഇരിക്കുകയായിരുന്നു ഇരുവരും. കേരളത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ക്യാമ്പിലേക്ക് മാറാതെ വീടുകളില്‍ തന്നെ കഴിഞ്ഞ സജിയും തങ്കമണിയും ഇതുപോലൊരു വെള്ളം വരവ് മുമ്പ് കണ്ടിട്ടേയില്ലെന്ന് പറയുന്നു.…

Read More

പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ ദുബായ് ഭരണാധികാരി; അടിയന്തിര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു സഹായാഭ്യര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകളില്‍ പറയുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കുറിപ്പിനു വലിയ പിന്തുണയാണു ലഭിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യുഎഇ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്…

Read More