ചായ വേണേല്‍ സ്വയം ഉണ്ടാക്കി കുടിക്കൂ ! ചായ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഭാര്യയെ തല്ലുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി…

ചായ ഉണ്ടാക്കി നല്‍കിയില്ല എന്നതുകൊണ്ട് ഭാര്യയെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്ന്, നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. വിവാഹം സമത്വത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാണ്. കോടതി പറഞ്ഞു. 2013ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അകതര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗം വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള…

Read More

ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടാകാം ! കോഫിയൊക്കെ കുടിച്ച് കുട്ടികള്‍ റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്’; അധ്യാപികയുടെ കിടിലന്‍ കുറിപ്പ് വൈറലാകുന്നു…

വിദ്യാര്‍ഥികളുടെ മനസ്സ് അറിഞ്ഞ് പെരുമാറുന്ന ആളായിരിക്കണം ഒരു അധ്യാപിക. അത്തരം ഒരു അധ്യാപികയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.ഡിംബിള്‍ റോസ് എന്ന അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് പലരുടെയും അനുഭവമാണെന്ന് സോഷ്യല്‍ മീഡിയ വിധിയെഴുതിയിരിക്കുന്നത്. ‘എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ’ എന്ന തലക്കെട്ടോടെയാണ് അധ്യാപികയുടെ കുറിപ്പ് തുടങ്ങുന്നത്. പരീക്ഷാഹാളില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നത് അധ്യാപകര്‍ക്ക് ചായയുമായി എത്തുന്ന പ്യൂണോ മറ്റുള്ളവരോ ആണ്. ചായവാങ്ങി അധ്യാപകര്‍ ചോദിക്കുന്ന ക്ലീഷേ ചോദ്യം, ആര്‍ക്കെങ്കിലും ചായവേണോ?, ഡിംബിളും ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഭക്ഷണം കഴിക്കാതെയോ കിലോ മീറ്ററുകള്‍ നടന്നോ സ്‌കൂളിലെത്തുന്ന ഏതേലും വിദ്യാര്‍ഥി ഒരു ചായയ്ക്ക് വേണ്ടി മോഹിച്ചിരുപ്പുണ്ടോ എന്നറിയാനായിരുന്നു അധ്യാപികയുടെ ആ ചോദ്യം. ചായ വേണോ എന്ന് ചോദിക്കുമ്പോള്‍ പൊതുവെ വേണ്ട ടീച്ചര്‍ എന്ന് പ്രതീക്ഷിച്ചിരുന്ന മറുപടിയല്ല ഡിംബിളിന് ലഭിച്ചത്. ഇതാണ് ഡിംപിളിനെ ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:…

Read More