കേ​ര​ള സ​ര്‍​ക്കാ​ര്‍ ഓ​ടി​ച്ചു വി​ട്ട കി​റ്റ​ക്‌​സ് തെ​ലു​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു ! ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി 1350ലെ ​ആ​ദ്യ ഫാ​ക്ട​റി; 40000 പേ​ര്‍​ക്ക് തൊ​ഴി​ല്‍

കേ​ര​ള സ​ര്‍​ക്കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​നം വി​ട്ട കി​റ്റ​ക്‌​സ് തെ​ല​ങ്കാ​ന​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ആ​ദ്യ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. തെ​ലു​ങ്കാ​ന വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി.​രാ​മ​റാ​വു കി​റ്റ​ക്സി​ന്റെ പു​തി​യ ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് ഫാ​ക്ട​റി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വാ​റ​ങ്ക​ലി​ല്‍ 1350 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ക​തി​യ മെ​ഗാ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് പാ​ര്‍​ക്കി​ലാ​ണ് കി​റ്റ​ക്സ് ഫാ​ക്ട​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 2,400 കോ​ടി​യു​ടെ ര​ണ്ടു നി​ക്ഷേ​പം സം​സ്ഥാ​ന​ത്ത് ന​ട​ത്താ​ന്‍ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രും കി​റ്റെ​ക്സും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. ര​ണ്ട് പ​ദ്ധ​തി​ക​ളി​ലു​മാ​യി 40,000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​വി​ല്‍ കി​റ്റെ​ക്സ് തെ​ല​ങ്കാ​ന​യി​ല്‍ പൂ​ര്‍​ത്തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കി​റ്റ​ക്സ് വാ​റ​ങ്ക​ലി​ലെ ക​കാ​തി​യ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും സീ​താ​റാം​പൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്കി​ലു​മാ​യി ര​ണ്ട് പ​ദ്ധ​തി​ക​ള്‍​കാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​നെ വാ​റ​ങ്ക​ലി​ലെ പ​ദ്ധ​തി​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ര​ണ്ട് പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​യി 22,000 പേ​ര്‍​ക്ക് നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭി​ക്കു​മ്പോ​ള്‍ 18000 പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ കി​ട്ടും. തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​ന്റെ നി​ക്ഷേ​പ​ക​രോ​ടു​ള്ള സ​മീ​പ​നം…

Read More

ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ 18കാരിയെ അച്ഛന്റെ കണ്‍മുമ്പില്‍ വെച്ച് തട്ടിക്കൊണ്ടുപോയി ! ഞെട്ടിക്കുന്ന വീഡിയോ…

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് ഓടിയെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പോലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

Read More

അടി മക്കളേ ലൈക്ക് ! തെലങ്കാനയിലെ സര്‍ക്കാര്‍ കോളജുകളില്‍ ഇനി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും; ശ്രദ്ധേയമായ ഉത്തരവുമായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു…

ശ്രദ്ധേയമായ ഉത്തരവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ജൂനിയര്‍, ഡിഗ്രി കോളേജുകളില്‍ ഉച്ചഭക്ഷണം നല്‍കുമെന്നാണ് ചന്ദ്രശേഖര്‍ റാവു അറിയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകുമെന്നും പിന്നീട് അന്നേദിവസം ക്ലാസിലേക്ക് മടങ്ങിയെത്തുന്നില്ലെന്നുമുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വക കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോകുത്തിന്റെ നിരക്കും വര്‍ധിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും പഠനം നിര്‍ത്തി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേഡ്ചേര്‍ലയിലെ സര്‍ക്കാര്‍ കോളേജ് അധ്യാപകനായ ശ്രീ രഘുറാം തന്റെ പക്കല്‍ നിന്ന് പണം ചെലവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കുന്നുണ്ട്. മുന്‍ മന്ത്രി ലക്ഷ്മ റെഡ്ഡിയില്‍ നിന്നാണ് റാവു ഇക്കാര്യം അറിഞ്ഞത്. ലക്ഷ്മ റെഡ്ഡിയും അധ്യാപകന്‍ രഘുറാമും ജേഡ്ചേര്‍ല ഡിഗ്രി കോളേജില്‍…

Read More

കോറൊണ ബാധിച്ചെന്ന പേരില്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് മോഹിക്കേണ്ട ! സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 10 മുതല്‍ 75 ശതമാനം വെട്ടിക്കുറച്ച് തെലങ്കാന; കെസിആര്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍…

രാജ്യമെമ്പാടും കോവിഡ് ബാധിക്കുമ്പോള്‍ തെലങ്കാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകുകയാണ്. ഇതുവരെ 77 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. എന്നിരുന്നാലും ലോക്ക് ഡൗണ്‍ കര്‍ശമായി നടപ്പാക്കുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനും മടിയില്ലെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. ഇതോടൊപ്പം കൂടുതല്‍ കര്‍ശന നടപടികളിലേക്കാണ് ഇപ്പോള്‍ സംസ്ഥാനം നീങ്ങുന്നത്. കോവിഡിനെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്. അതിനായി രണ്ടും കല്‍പ്പിച്ചുള്ള ഒരു തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര…

Read More